Latest News

മതസ്പര്‍ധയുണ്ടാക്കാന്‍ ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം എറിഞ്ഞു; പ്രതി അറസ്റ്റില്‍

വളാഞ്ചേരി: ക്ഷേത്രത്തിലേക്ക് കക്കൂസ് മാലിന്യം വലിച്ചെറിഞ്ഞയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശാന്തി നഗര്‍ വടക്കുംപുറം സി.കെ പാറ സ്വദേശി രാമകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്. വടക്കുംപുറം സികെ പാറ നെയ്തലപ്പുറത്ത് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഇയാള്‍ അതിക്രമം നടത്തിയത്.[www.malabarflash.com]

ഓഗസ്റ്റ് 26ന് രാത്രി ഒന്‍പത് മണിക്കാണ് ക്ഷേത്ര പരിസരത്തേക്ക് ഇയാള്‍ മനുഷ്യ വിസര്‍ജ്യം കവറിലാക്കി വലിച്ചെറിഞ്ഞത്. ക്ഷേത്രത്തില്‍ നാഗപൂജ ചെയ്യുന്ന ചിത്രകൂടവും ബ്രഹ്മരക്ഷസിന്റെ പൂജ വിഗ്രഹവും അലങ്കോലപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.

പ്രദേശത്ത് മതസ്പര്‍ധ വളര്‍ത്താനുള്ള ശ്രമമാണ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ക്ഷേത്രം ആക്രമിക്കപ്പെട്ടതിനു പിന്നാലെ ഹിന്ദു ഐക്യവേദി പ്രദേശത്ത് പ്രകടനം നടത്തുകയും വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന തരത്തില്‍ പ്രകോപനമുണ്ടാക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ സത്യം പുറത്തുവന്നതോടെ വലിയ ഗൂഢനീക്കം പൊളിഞ്ഞിരിക്കുകയാണ്.

തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നിര്‍ദ്ദേശ പ്രകാരം വളാഞ്ചേരി സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോഹരന്‍ ടി, എസ്‌ഐ രഞ്ജിത്ത് കെ.ആര്‍., എഎസ്‌ഐ ശശി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൃഷ്ണപ്രസാദ്, അനീഷ്, അനീഷ് ജോണ്‍, സജി ടിജെ, എന്നീ പോലീസ് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.