Latest News

"ഐഎന്‍ആര്‍ 2.78 " രക്തപരിശോധനാ ഫലം ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ചു, കാര്‍ഡിയോളജിസ്റ്റിനെ എന്‍ഐഎ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി: രക്തപരിശോധനാ ഫലത്തെ ഹവാല പണത്തിന്റെ കണക്കായി തെറ്റിദ്ധരിച്ച് ഡല്‍ഹിയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനെ എന്‍ഐഎ ചോദ്യം ചെയ്തു. കശ്മീരിലെ വിഘടനവാദിനേതാവ് യാസിന്‍ മാലിക്കിന് അയച്ച എസ്എംഎസ് സന്ദേശമാണ് കാര്‍ഡിയോളജിസ്റ്റും ബാദ്ര ആശുപത്രിയുടെ ചെയര്‍മാനുമായ ഉപേന്ദ്ര കൗളിന് കുരുക്കായത്. [www.malabarflash.com]

തീവ്രവാദ സംഘടനകള്‍ക്ക് പണം കൈമാറിയതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. അതേക്കുറിച്ച് അറിയാന്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കൗളിനോട് ആവശ്യപ്പെടുകയായിരുന്നു.

വെള്ളിയാഴ്ച അരമണിക്കൂറോളമാണ് കൗളിനെ ചോദ്യംചെയ്തത്. കൗളിന്റെ കീഴില്‍ ചികിത്സ തേടുന്ന രോഗിയാണ് യാസിന്‍ മാലിക്ക്. ഐഎന്‍ആര്‍ 2.78 എന്ന രക്തപരിശോധനാ ഫലം എസ്എംഎസ്സായി യാസിന്‍ മാലിക്കിന് അയച്ചുകൊടുത്തു. ഡോക്ടര്‍മാരെ സംബന്ധിച്ച് ഐഎന്‍ആര്‍ എന്നാല്‍ ഇന്റര്‍നാഷണലൈസ്ഡ് നോര്‍മലൈസ്ഡ് റേഷ്യോ എന്നാണ് വിവക്ഷ.

ഇതിന് പകരം അന്വേഷണ ഏജന്‍സി ഐഎന്‍ആര്‍ ഇന്ത്യന്‍ രൂപയായി തെറ്റിദ്ധരിച്ച എന്‍ഐഎ 2.78 കോടി ഹവാല പണമായി നല്‍കിയെന്ന് സംശയിച്ചു. പിന്നീട് തെറ്റിദ്ധാരണ നീങ്ങുകയും ഡോക്ടറെ വിടുകയും ചെയ്തു.

സര്‍ക്കാര്‍ ചെയ്യുന്നത് രാജ്യത്തിന്റെ നല്ലതിന് വേണ്ടിയാണ്. ആ നിലപാടിനൊപ്പമാണ് താനെന്നും ഡോക്ടര്‍ കൗള്‍ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.