ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് പ്രസംഗിച്ച പാക് മന്ത്രിക്ക് ഷോക്കേറ്റു! പാക് റെയിൽവെ മന്ത്രി ഷെയ്ക്ക് റാഷിദ് അഹമ്മദിനാണ് ഷോക്കേറ്റത്. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോഴായിരുന്നു സംഭവം.[www.malabarflash.com]
ജമ്മുകാഷ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയ ഇന്ത്യയുടെ നടപടിയെ അപലപിച്ച് സംഘടിപ്പിച്ച പരിപാടിയിൽ മോദിയെ വിമർശിച്ച് സംസാരിക്കുന്നതിനിടെയാണ് മന്ത്രിക്ക് വൈദ്യുതാഘാതമേറ്റത്. നിങ്ങളുടെ ഉദേശ്യമെന്തെന്ന് ഞങ്ങൾക്കറിയാം, നരേന്ദ്ര മോദി' എന്ന് മന്ത്രി പറഞ്ഞ് തീർന്നതും മൈക്കിൽനിന്നും വൈദ്യുതാഘാതമേറ്റു. എന്നാൽ അദ്ദേഹത്തിനു കാര്യമായ പരിക്ക് ഉണ്ടായില്ല.
പ്രസംഗം തുടർന്ന അദ്ദേഹം സംഭവം സാരമാക്കേണ്ടതില്ലെന്നു പറഞ്ഞു. മൈക്കിൽനിന്നും ഷോക്കേറ്റതാണ്. കാര്യമാക്കേണ്ടതില്ല. മോദിക്ക് ഈ പരിപാടി നശിപ്പിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ഇതിനകം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

No comments:
Post a Comment