കൊച്ചി: മലയാളി സെന്റര്‍ ഫോര്‍വേഡ് മാഡമ്പില്ലത്ത് മുഹമ്മദ് റാഫി കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തി. കാസര്‍കോട് സ്വദേശിയായ റാഫി 2004ല്‍ എസ്.ബി.ടിയിലാണ് തന്റെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ജീവിതം ആരംഭിച്ചത്.[www.malabarflash.com]
2009-10ല്‍ നടന്ന ഐ ലീഗില്‍ ഒരിന്ത്യന്‍ കളിക്കാരന്റെ എക്കാലത്തെയും മികച്ച സ്‌ട്രൈക്ക് റെക്കോര്‍ഡായ 14ഗോളുകള്‍ നേടി മഹീന്ദ്ര യുനൈറ്റഡിന്റെ പ്‌ളേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിരുന്നു.
ഹെഡ്ഡറുകളിലൂടെ ഗോള്‍ നേടുന്നതില്‍ ഏറ്റവും മികവുപുലര്‍ത്തുന്ന കളിക്കാരനാണ് റാഫി. എ.ടി.കെയിലൂടെ ഐ.എസ്.എല്ലില്‍ എത്തിയ റാഫി മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിരുന്നു.
രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സില്‍ തിരിച്ചെത്തുന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണെന്നും ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആറാം സീസണിനായി ഒരുകൂട്ടം പ്രതിഭാധനരായ കളിക്കാര്‍ക്കൊപ്പം ഹോം ടീമിനെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരം അംഗീകാരമായി കാണുന്നുവെന്നും റാഫി പറഞ്ഞു.

No comments:
Post a Comment