കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരെയുള്ള തെളിവുകളുടെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശം.[www.malabarflash.com]
ജസ്റ്റിസ് ബി സുധീന്ദ്രകുമാറാണ് ഹരജി പരിഗണിച്ചത്.
ഫേറന്‍സിക് റിപോര്‍ട്ട് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസിലെ ഒമ്പത്,10,11പ്രതികളായ മുരളി, രഞ്ജിത്ത്, പ്രവീണ്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിര്‍ദ്ദേശമുണ്ടായത്.
സിപിഎം പ്രവര്‍ത്തകരായ കേസിലെ രണ്ടാം പ്രതി സജി, മുരളി, രഞ്ജിത് എന്നിവര്‍ നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷകള്‍ പിന്‍വലിച്ചിരുന്നു. സെഷന്‍സ് കോടതിയെ സമീപിക്കുന്നതിനാണെന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷകള്‍ മുന്‍പ് പിന്‍വലിച്ചത്. പിന്നീട് മുരളിയും രഞ്ജിതും വീണ്ടും ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ആഗസ്ത് ഏഴിനു വീണ്ടും ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കും. പ്രതികള്‍ക്കുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും സര്‍ക്കാരിനുവേണ്ടി അഡ്വ.സുമന്‍ ചക്രവര്‍ത്തിയും ഹാജാരായി.
No comments:
Post a Comment