കൊച്ചി: എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) നിര്യാതയായി. എറണാകുളത്തെ വീട്ടിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ഏറെ നാളുകളായി ചികിൽസയിലായിരുന്നു.[www.malabarflash.com]
പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടെയും മകളാണ്. വസതിയിൽ പൊതുദർശനത്തിനു ശേഷം ചൊവ്വാഴ്ച രാവിലെ 11ന് കോന്തുരുത്തി സെന്റ് ജോൺ നെപുംസ്യാൻസ് പള്ളിയിൽ സംസ്കരിക്കും.
ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം കുടുംബ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കൊച്ചിയിലെ സിനിമ, ടി.വി പ്രൊഡക്ഷൻ സ്റ്റുഡിയോ ആയ റിയാൻ സ്റ്റുഡിയോയുടെ എം.ഡി ആയിരുന്നു. മൃഗസ്നേഹി ആയിരുന്ന അനിത, തെരുവുനായ്ക്കളുടെ ക്ഷേമത്തിനായും പ്രവർത്തിച്ചു.
കാർഷികമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.
ലണ്ടൻ സ്കൂൾ ഓഫ് മ്യൂസിക്കിൽനിന്നും എട്ടാം ഗ്രേഡിൽ പാസായ അനിത പിയാനോ ആർട്ടിസ്റ്റ് കൂടിയായിരുന്നു. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. മക്കളും മരുമക്കളും ബെംഗളൂരുവിൽ ഐ.ടി രംഗത്ത് പ്രവർത്തിക്കുന്നു.

No comments:
Post a Comment