Latest News

കുളത്തിലെ കാറിൽ മൃതദേഹം, കണ്ടെത്തിയത് ഗൂഗിൾ മാപ്പ്, കാണാതായിട്ട് 22 വർഷം

ഫ്ലോറിഡ: ഗൂഗിളിന്റെ ഏറ്റവും മികച്ച സേവനങ്ങളിലൊന്നാണ് ഗൂഗിൾ മാപ്പ്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും യാത്രയ്ക്കും മറ്റു സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നത് ഗൂഗിൾ മാപ്പാണ്. ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ 1997 ൽ കാണാതായ ഒരാളുടെ മൃതദേഹമുള്ള കാർ കണ്ടെത്തി എന്നതാണ് പുതിയ വാർത്ത.[www.malabarflash.com]

യുഎസിലെ ഫ്ലോറിഡയിൽ താമസിച്ചിരുന്ന 40 കാരനായ വില്യം മോൾഡിനെ 1997 നവംബറിലാണ് കാണാതായത്. 22 വർഷം മുൻപ് കാണാതായ വ്യക്തിയെ ഗൂഗിൾ മാപ്‌സ് വഴി കുളത്തിൽ നിന്നാണ് കണ്ടെത്തി.

ഗൂഗിൾ മാപ്‌സിൽ തന്റെ വീടിന് പുറകിലുള്ള കുളത്തിൽ കാർ കണ്ടതായി അയൽക്കാരൻ പറഞ്ഞതിനെ തുടർന്ന് ഫ്ലോറിഡയിലെ വെല്ലിംഗ്ടണിൽ താമസിക്കുന്ന ബാരി ഫെയ് പോലീസിനെ വിളിച്ചു. ബാരി ആദ്യം ആ കാഴ്ച വിശ്വസിച്ചില്ല, പക്ഷേ ഗൂഗിൾ മാപ്പ് വഴി അന്വേഷണം തുടരുന്നതിനിടെ കുളത്തിൽ കാർ ഉണ്ടെന്ന് സ്ഥിരീകരിച്ചു. പോലീസ് ഉദ്യോഗസ്ഥർ വന്ന് വാഹനം പുറത്തെടുത്തപ്പോൾ കാറിനുള്ളിൽ മോൾഡിന്റെ അസ്ഥികൂടം കണ്ടെത്തി.

വെല്ലിംഗ്ടണിലെ മൂൺ ബേ സർക്കിളിന്റെ 3700 ബ്ലോക്ക്, ഗ്രാൻഡ് ഐൽസ് എന്ന ഭാഗത്തെ കുളത്തിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പുറത്തെടുത്ത മൃതദേഹം സെപ്റ്റംബർ 10 നാണ് വില്യം മോൾട്ട് ആണെന്ന് തിരിച്ചറിഞ്ഞത്. 1997 നവംബർ 8 നാണ് കാണാതായത്.

ചാർലി പ്രോജക്റ്റിന്റെ കുറിപ്പുകളിലൂടെ നോക്കിയാൽ, ഈ കാർ കുറഞ്ഞത് 2007 മുതൽ ഗൂഗിൾ എർത്തിൽ ദൃശ്യമാണ്. മോൾഡിന് എന്ത് സംഭവിച്ചുവെന്ന് അന്വേഷകർക്ക് ഇപ്പോഴും അറിയില്ല. ഒരു നൈറ്റ്ക്ലബ് സന്ദർശിച്ച ശേഷം ഇയാളെ കാണാതായി. അന്ന് രാത്രി, രാത്രി 9: 30 ഓടെ മോൾഡ് കാമുകിയെ വിളിച്ച് വീട്ടിലേക്കുള്ള യാത്രയിലാണെന്നും എന്നാൽ പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.