കണ്ണൂര്‍: പഴയങ്ങാടി ചൂട്ടാടിലെ കല്യാണ വീട്ടില്‍ നിന്നു ഷവര്‍മ കഴിച്ച 25ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. പുതിയങ്ങാടി മൊട്ടാമ്പ്രത്തെ ബേക്കറിയില്‍ നിന്നാണ് കല്യാണ വീട്ടിലേക്ക് ഷവര്‍മ എത്തിച്ചത്.[www.malabarflash.com]
അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. ഫുഡ് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പഞ്ചയത്ത് സെക്രട്ടറി, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
No comments:
Post a Comment