കണ്ണൂര്‍: ന്യൂഡല്‍ഹിയില്‍ നിന്നു നാട്ടിലേക്ക് ട്രെയിനില്‍ പുറപ്പെട്ട സൈനികന്റെ മൃതദേഹം ഗുജറാത്തിലെ ബറോഡയ്ക്ക് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ശ്രീകണ്ഠപുരം കാഞ്ഞിലേരി സ്വദേശി എം വി പ്രജിത്തി(26)ന്റെ മൃതദേഹമാണ് ഞായറാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.[www.malabarflash.com]
ഹരിയാനയില്‍ സൈനികനായ പ്രജിത്ത് ലീവിനു നാട്ടിലേക്ക് വരുമ്പോഴാണു കാണാതായത്. സഹയാത്രക്കാര്‍ റെയില്‍വേ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഗുജറാത്ത് പോലിസും ഗുജറാത്ത് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകരും നടത്തിയ തിരച്ചിലിലാണ് വിജനമായ പ്രദേശത്തെ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടെത്തിയത്.
ടോയ്‌ലറ്റിലേക്കു പോവുന്നതിനിടെ തെറിച്ചുവീണതാവാം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ദഹേജ് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയതായി ബന്ധുക്കളെ അറിയിച്ചു.
മൃതദേഹം ഏറ്റുവാങ്ങാനായി പ്രജിത്തിന്റെ ബന്ധുക്കള്‍ ഗുജറാത്തിലേക്ക് തിരിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. പ്രജീഷ് അവിവാഹിതനാണ്. പരേതനായ മാവില പുരുഷോത്തമന്‍-തങ്കമണി ദമ്പതികളുടെ മകനാണ്. സഹോദരന്‍: ശ്രീജിത്ത്.
No comments:
Post a Comment