കൊച്ചി: ബ്ലൂ ബ്ലാക്ക്‌മെയിലിംഗ് മാതൃകയില്‍ വിദേശ വ്യവസായിയില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ച യുവതിയടക്കമുള്ള സംഘം കൊച്ചിയില്‍ പോലിസ് പിടിയില്‍.[www.malabarflash.com]
തട്ടിപ്പ് സംഘത്തിന്റെ മുഖ്യസൂത്രധാരന്‍ കണ്ണൂര്‍ പയ്യന്നൂര്‍ വെള്ളൂര്‍ എരമം കുറ്റൂര്‍ പഞ്ചായത്തിലെ വെള്ളക്കടവ് മുണ്ടയോട്ട് സവാദ്(25), എറണാകുളം തോപ്പുംപടി ചാലിയത്ത് വീട്ടില്‍ മേരി വര്‍ഗീസ്(26), കണ്ണൂര്‍ തളിപ്പറമ്പ് പരിയാരം മെഡിക്കല്‍ കോളജിന് സമീപം പുല്‍ക്കൂല്‍ വീട്ടില്‍ അസ്‌കര്‍(25), കണ്ണൂര്‍ കടന്നപ്പള്ളി ആലക്കാട് ഭാഗം കുട്ടോത്ത്‌വളപ്പില്‍ വീട്ടില്‍ മുഹമ്മദ് ഷഫീഖ്(27) എന്നിവരാണ് അറസ്റ്റിലായത്.
ഖത്തറില്‍ വച്ചാണ് പ്രതികള്‍ വ്യവസായിയെ ചതിയില്‍ പെടുത്തുന്നത്. മേരി വര്‍ഗീസ് ഫേസ്ബുക്ക് വഴി പരാതിക്കാരന് ഒരു സന്ദേശം അയച്ചിരുന്നു അതിന് റെസ്‌പോണ്ട് ചെയ്ത് പരാതിക്കാരന്‍ പ്രതിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു പിന്നീട് മനപ്പൂര്‍വ്വം പ്രതിയായ മേരി വര്‍ഗീസ് പരാതിക്കാരനെ തന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
ഇതിനു മുമ്പേ തന്നെ റൂമില്‍ മുഖ്യ സൂത്രധാരനായ സവാദ് ക്യാമറ സജ്ജമാക്കി വച്ചിരുന്നു ഇതൊന്നുമറിയാതെ റൂമിലേക്ക് വന്ന പരാതിക്കാരനെ നഗ്‌നയായ പ്രതിയുടെ കൂടെ നിര്‍ത്തി പരാതിക്കാരന്റെ വസ്ത്രങ്ങള്‍ മാറ്റി നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടിലേക്ക് പോയ പരാതിക്കാരന്റെ ഫോണിലേക്ക് പ്രതികള്‍ നഗ്‌നചിത്രങ്ങള്‍ അയക്കുകയും പണം നല്‍കണമെന്നും പണം നല്‍കിയില്ലെങ്കില്‍ ഈ ദൃശ്യങ്ങള്‍ പുറംലോകത്തെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി. 50 ലക്ഷം രൂപ വേണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ അത്രയും തുക നല്‍കാന്‍ ഇല്ലായിരുന്ന പരാതിക്കാരന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. തുടര്‍ന്ന് അദ്ദേഹം ആ വിവരം ഒരു സുഹൃത്തിന് അറിയുകയും സുഹൃത്തിന്റെ ഉപദേശപ്രകാരം എറണാകുളം അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ ലാല്‍ജിക്ക് പരാതി നല്‍കി. തുടര്‍ന്ന് സെന്‍ട്രല്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പോലീസ് ഖത്തറിലുള്ള സുഹൃത്തുക്കള്‍ വഴി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ എടുത്തിരുന്ന റൂമിനെ കുറിച്ചും അത് എടുത്തിരിക്കുന്നവരെ കുറിച്ച് വിവരം ലഭിച്ചു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍
പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചു.
പ്രതികള്‍ ആവശ്യപ്പെട്ടതനുസരിച്ചു പരാതിക്കാരന്‍ കുറച്ചു പണം സവാദ്‌ന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തിരുന്നു.. പരാതിക്കാരന്‍ പണം ഇട്ടുകൊടുത്ത ബാങ്ക് ഡീറ്റെയില്‍സ് എടുത്തു നടത്തിയ അന്വേഷണത്തില്‍ കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ച് എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചതായി പോലിസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.
ഈ സമയം പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണ്‍ എല്ലാം തന്നെ സ്വിച്ച് ഓഫ് ആക്കിയിരുന്നു, പ്രതികള്‍ സൂക്ഷിച്ചിരുന്ന രഹസ്യ ഫോണിന്റെ നമ്പര്‍ മനസ്സിലാക്കി പോലീസ് അവരെ പിന്തുടര്‍ന്നു. തളിപ്പറമ്പ് നിന്നും ബാംഗ്ലൂരിലേക്ക് പോയ പ്രതികളുടെ പുറകില്‍ തന്നെ പോലീസ് സംഘം ബാംഗ്ലൂരിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ ഇടയ്ക്ക് വച്ച് മടിക്കേരിയില്‍ ലോഡ്ജ് എടുത്ത് താമസിക്കുകയായിരുന്നു. അവിടെ വെച്ച് പ്രതികള്‍ പോലിസിന്റെ പിടിയിലായി.
ചോദ്യം ചെയ്യലില്‍ നിരവധി മലയാളികള്‍ ഇവരുടെ വലയില്‍ വീണതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും.
എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജി, സെന്‍ട്രല്‍ പോലസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ സബ്ഇന്‍സ്‌പെക്ടര്‍ കിരണ്‍ സി നായര്‍ അസി സബ് ഇന്‍സ്‌പെക്ടര്‍ എസ് ടി അരുള്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഇ എം ഷാജി, അനീഷ്, ഒ എം ബിന്ദു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
No comments:
Post a Comment