Latest News

പൂച്ചക്കാട് ഭൂചലനം

പൂച്ചക്കാട്: മീത്തൽ തൊട്ടിയിൽ 15 ഓളം വീടുകളിൽ ഭൂചലനം ചൊവ്വാഴ്ച വൈകുന്നേരം 7.30 മണിയോടടുത്താണ് ഭൂചലനം നേരിട്ടത്. വീടുകളിൽ അകത്തെ ഡോറുകൾ തനിയെ അടയുകയും, ജനൽ പാളികൾ, പാത്രങ്ങൾ അടക്കം താഴെ വീഴുകകയും ഉണ്ടായി.[www.malabarflash.com]

വീട്ടുക്കാരൊക്കെ പരിപ്രാന്തരായി ഓടുകയായിരുന്നു. കുട്ടികൾ കൂട്ടമായി നിലവിളിക്കുന്നത് കേട്ട് ജനങ്ങൾ ഓടിയെത്തി.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൂച്ചക്കാട് ചിറക്കാൽ പാലത്തിനടുത്ത് ഉയർന്ന സ്ഥലത്താണ് വീട് സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തെ നാരായണൻ, രാഘവൻ, ഭാസ്ക്കരൻ, കാർത്ത്യായനി, സുബൈർ, റെയിൽവെ കൃഷ്ണൻ, കുട്ടിയൻ, ബാലകൃഷ്ണൻ തുടങ്ങിയ ഒരു പാട് വീടുകളിലാണ് ഭൂചലനമുണ്ടായത്. 

മറ്റു അനിഷ്ട സംഭവമൊന്നുമില്ലെന്ന് സ്ഥലം സന്ദർശിച്ച സാമൂഹ്യ പ്രവർത്തകൻ സുകുമാരൻ പൂച്ചക്കാട് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.