തൃശൂർ: ചൂണ്ടൽ -കുറ്റിപ്പുറം സംസ്ഥാന പാതയിലെ കാണിപയ്യൂരിൽ കെ.എസ്.ആർ.ടി.സി ബസിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾ മരിച്ചു.[www.malabarflash.com]
ചൂണ്ടൽ സ്വദേശികളായ തൊമ്മിൽ ഗിരീഷൻെറ മകൻ സഗേഷ് (20), തണ്ടൽ ചിറയത്ത് വീട്ടിൽ ഉണ്ണികൃഷ്ണൻെറ മകൻ അഭിജിത്ത് (20) എന്നിവരാണ് മരിച്ചത്. തിരുവോണ നാളിൽ പുലർച്ചെ രണ്ടരയോടെ കാണിപയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തു വെച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരിലേക്ക് പോകുന്ന സ്കാനിയ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ഇരുവരുടേയും ദേഹത്തിലൂടെ ബസ് കയറിയിറങ്ങി തിരിച്ചറിയാൻ കഴിയാത്ത വിധം ചതഞ്ഞരഞ്ഞ നിലയിലായിരുന്നു.
ഓണത്തോടനുബന്ധിച്ച് കുന്നംകുളം ടൗണിൽ വന്ന് തിരിച്ച് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.
സഗേഷിൻെറ മൃതദേഹം റോയൽ ആശുപത്രിയിലും അഭിജിത്തിന്റെ താലൂക്ക് ആശുപത്രി മോർച്ചറിയിലുമാണ്. വിവരമറിഞ്ഞെത്തിയ കുന്നംകുളം ആക്ട്സ് പ്രവർത്തകരും പോലീസും ചേർന്നാണ് മൃതദേഹങ്ങൾ മാറ്റിയത്. സംഭവത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഒരു മണിക്കുറിലധികം ഗതാഗതം തടസപ്പെട്ടു.
No comments:
Post a Comment