Latest News

ഭര്‍ത്താവുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ 59കാരിയെ അ‍ജ്ഞാതര്‍ വെടിവച്ചുകൊന്നു

ദില്ലി: ഭര്‍ത്താവുമായി ആശുപത്രിയില്‍ പോകുന്നതിനിടെ 59കാരിയെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. ദില്ലിയില്‍ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഉഷ സാഹ്നിയാണ് മരിച്ചത്. ഡയാലിസിസിനായി ഭര്‍ത്താവിനെ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടെ രാവിലെ 6.30 ന് ഈസ്റ്റ് ദില്ലിയിലെ പത്പര്‍ഗഞ്ചിലാണ് സംഭവം നടന്നത്. [www.malabarflash.com]

ആശുപത്രിയില്‍ പോകുന്നതിനിടെ പ്രാര്‍ത്ഥനയ്ക്കായി ക്ഷേത്രത്തില്‍ പോയ ഭര്‍ത്താവ് മടങ്ങുന്നതുവരെ കാറില്‍ ഇരിക്കുകയായിരുന്നു ഉഷ. ഈ സമയം ബൈക്കിലെത്തിയ സംഘം തൊട്ടടുത്തുവച്ച് സ്ത്രീയെ വെടിവയ്ക്കുകയായിരുന്നു.

രക്തത്തില്‍കുളിച്ചുകിടന്ന സ്ത്രീയെ പ്രദേശത്തുള്ളവരുടെ സഹായത്തോടെ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഉഷയെ രക്ഷിക്കാനായില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.