നെടുമ്പാശ്ശേരി: 20.5 ലക്ഷം രൂപ വിദേശത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ ദമ്പതികൾ വിമാനത്താവളത്തിൽ സുരക്ഷ വിഭാഗത്തിന്റെ പിടിയിലായി. തിരുവനന്തപുരം കൂന്തല്ലൂർ സ്വദേശി ശ്രീകണ്ഠൻനായർ (61), ഭാര്യ ജയശ്രീ(53) എന്നിവരാണ് പിടിയിലായത്.[www.malabarflash.com]
എയർഏഷ്യ വിമാനത്തിൽ ഇവിടെനിന്ന് പുറപ്പെട്ട ക്വലാലംപൂർ വിമാനത്തിൽ പോകാനെത്തിയതാണിവർ. ഇവരുടെ ബാഗേജ് പരിശോധിക്കുന്നതിനിടെ വിമാനത്താവള സുരക്ഷ വിഭാഗമായ സി.ഐ.എസ്.എഫാണ് കറൻസികൾ കണ്ടെടുത്തത്.
പരമാവധി 25,000 രൂപയുടെ ഇന്ത്യൻ കറൻസിയാണ് ഒരാൾക്ക് വിദേശത്തേക്ക് കൊണ്ടുപോകാവുന്നത്. അനുവദനീയമായതിൽ കൂടുതൽ തുക കണ്ടെത്തിയതിനെത്തുടർന്ന് ഇവരുടെ യാത്ര റദ്ദാക്കി കസ്റ്റംസിന് കൈമാറി

No comments:
Post a Comment