കാഞ്ഞങ്ങാട്: രണ്ട് ദിവസം മുമ്പ് കാണാതായ സ്ത്രീയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കൊന്നക്കാട് മേലെമുറിയിലെ ടെസ്സി(48)യുടെ മൃതദേഹമാണ് അശോകച്ചാല്‍ പാലത്തിന് സമീപം പുഴയില്‍ കണ്ടെത്തിയത്.[www.malabarflash.com]
മൂന്നുദിവസം മുമ്പ് ടെസ്സിയെ കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. വീട്ടമ്മയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് മൃതദേഹം പുഴയില്‍ കണ്ടെത്തിയത്.
വെള്ളരിക്കുണ്ട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിമോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍; സ്റ്റെഫിന്‍, ഫെബിന്‍, എയ്ഞ്ചല്‍.
No comments:
Post a Comment