ദുബൈ: മലയാളി യുവതിയെ ദുബൈയില്‍ ഭര്‍ത്താവ് കുത്തി കൊലപ്പെടുത്തി. കൊല്ലം തിരുമുല്ലക്കരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ മകള്‍ സി വിദ്യാചന്ദ്രന്‍(39) ആണ് മരിച്ചത്.[www.malabarflash.com]
വിദ്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് വിജേഷിനെ പോലസ് അറസ്റ്റ് ചെയ്തു.
ജോലി സ്ഥലത്ത് നിന്നും പുറത്തേക്ക് വിളിച്ചിറക്കി കൊണ്ട് വന്ന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പില്‍ വെച്ചാണ് ശരീരത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന കത്തിയെടുത്ത് വിജേഷ് വിദ്യയെ കുത്തി കൊലപ്പെടുത്തിയത്.
ജോലി സ്ഥലത്ത് നിന്നും പുറത്തേക്ക് വിളിച്ചിറക്കി കൊണ്ട് വന്ന് സമീപത്തുള്ള ബസ്സ് സ്റ്റോപ്പില്‍ വെച്ചാണ് ശരീരത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന കത്തിയെടുത്ത് വിജേഷ് വിദ്യയെ കുത്തി കൊലപ്പെടുത്തിയത്.
ഭാര്യയെ കൊലപ്പെടുത്താന്‍ കാരണം മറ്റൊരാളുമായുള്ള അവിഹിത ബന്ധമാണന്ന് വിജേഷ് ദുബൈ പോലീസില്‍ മൊഴി നല്‍കി.
തന്നെ വഞ്ചിച്ച് മറ്റൊരാളുമായി സൗഹൃദത്തില്‍ ഏര്‍പ്പെടുന്നതായി സംശയം തോന്നിയതിനെ തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.
ഈയിടെയാണ് ഭാര്യയെ നാട്ടില്‍ നിന്നും ദുബൈയില്‍ കൊണ്ട് വന്നത്. ബസ്സ് സ്റ്റോപ്പില്‍ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും പിന്നീട് കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഭര്‍ത്താവിനെ പോലീസ് പിടികൂടുകയായിരുന്നു.
No comments:
Post a Comment