കണ്ണൂർ: ചെറുപുഴയിലെ കരാറുകാരന്റെ മരണവുമായി ബന്ധപ്പെട്ട് കെ. കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളായ കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിൽ.[www.malabarflash.com]
മുൻ കെ പി സി സി നിർവാഹക സമിതി അംഗം കെ കുഞ്ഞികൃഷ്ണൻ നായർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, പി വി അബ്ദുൽ സലീം, ജെ സെബാസ്റ്റ്യൻ, സി ഡി സ്കറിയ എന്നിവരാണ് അറസ്റ്റിലായത്. വഞ്ചനാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.
നേരത്തെ കെട്ടിടനിര്‍മ്മാണത്തിന്‍റെ പണം കരാറുകാരന് ട്രസ്റ്റ് ഭാരവാഹികൾ നല്‍കിയിട്ടില്ലെന്ന് കെപിസിസി സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുറ്റക്കാരായ ട്രസ്റ്റ് ഭാരവാഹികൾക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സമിതി വ്യക്തമാക്കിയിരുന്നു.

ചെറുപുഴ സ്വദേശി ജോസഫിനെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോസഫിനെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു മൃതദേഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു.
No comments:
Post a Comment