Latest News

ആരാധകരുടെ ആകാംക്ഷ കൂട്ടി ധനുഷ്- മഞ്ജു ചിത്രം അസുരന്റെ ട്രെയിലര്‍ പുറത്ത്

മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാരിയര്‍ തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ‘അസുരന്‍’. ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്തുവിട്ടു. ധനുഷാണ് ചിത്രത്തിലെ നായകന്‍. വട ചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.[www.malabarflash.com]

അസുരനില്‍ നാല്‍പത്തിയഞ്ചുകാരനായാണ് ധനുഷ് എത്തുന്നത്. ചിത്രത്തില്‍ അച്ഛനും മകനുമായി ഇരട്ടവേഷത്തിലാണ് ധനുഷ് എത്തുന്നത്. ധനുഷിന്റെ ഭാര്യയായിട്ടാണ് മഞ്ജു എത്തുന്നത്. മണിമേഖല എന്നാണ് മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേര്. രാജദേവര്‍ എന്ന അച്ഛനേയും കാളി എന്ന മകനേയുമാണ് ധനുഷ് അവതരിപ്പിക്കുന്നത്.

ബാലാജി ശക്തിവേല്‍, പശുപതി, ആടുകളം നരേന്‍, യോഗി ബാബു, തലൈവാസല്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. വിജയ് സേതുപതി അതിഥിവേഷത്തിലും ചിത്രത്തില്‍ എത്തുന്നു.

തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോര്‍ട്ട്. പ്രതികാരകഥയുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജി.വി. പ്രകാശ് ആണ്. ചിത്രം നിര്‍മ്മിക്കുന്നത് കലൈപുലി എസ്. താനുവാണ്.തമിഴകത്തിന്റെ ഹിറ്റ് കുട്ടുക്കെട്ടാണ് വെട്രിമാരന്‍- ധനുഷ്. ഇരുവരും ഒന്നിച്ചപ്പോള്‍ പിറന്നത് മികച്ച ചിത്രങ്ങളായിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത ആടുകളത്തിലെ അഭിനയത്തിനാണ് ധനുഷിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.