Latest News

സീനിയർ അദ്ധ്യാപകർക്ക് പൂർവ്വവിദ്യാർത്ഥികളുടെ ആദരവ്

ദേളി: സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി സേവനം തുടരുന്ന അദ്ധ്യാപകരായ ശ്യാംസുധീർ, പ്രകാഷ്.കെ എന്നിവരെ 2008-09 വർഷത്തെ പത്താം ക്ലാസ് ബാച്ച് ഫലകവും സ്വർണനാണയവും നൽകി ആദരിച്ചു.[www.malabarflash.com]

അധ്യാപക ദിനത്തിൽ സ്കൂളിൽ നടന്ന പരിപാടിയിൽ ബാച്ച് പ്രതിനിധികളായ ഡോ.മുഫ്സിർ കോട്ടിക്കുളം, മഹ്ഷൂഖ് ബേർക്ക, ഔഫ് തെക്കിൽ, അബ്ദുറഹ്മാൻ എരോൽ ഫലകം കൈമാറി. സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജർ എം.എ.അബ്ദുൽ വഹാബ് സ്വർണ്ണനാണയം നൽകി. 

സ്കൂൾ പ്രിൻസിപ്പാൾ ഹനീഫ അനീസ് അനുമോദനപ്രഭാഷണം നടത്തി. സ്തുത്യർഹമായ സേവനത്തിന് അദ്യാപകർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും സേവനം തുടരുന്ന അദ്ധ്യാപകരെ ഈ നിലയിൽ ആദരിക്കാൻ പൂർവ്വവിദ്യാർത്ഥികൾ മുന്നോട്ട് വന്നത് മാതൃകാപരമെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. 

വൈസ് പ്രിൻസിപ്പാൾ സി.പി.ആസിഫലി, കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി, അഡ്മിനിസ്ട്രേറ്റർ ജഅഫർ സാദിഖ് ആവള, ഖാലിദ് സഅദി പന്ത്രണ്ടിൽ സംസാരിച്ചു

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.