Latest News

എരോലില്‍ സ്വലാത്ത് മജ്‌ലിസ് വാര്‍ഷികം തുടങ്ങി

ഉദുമ: എരോല്‍ മുഹിയുദ്ദീന്‍ ജുമാ മസ്ജിദില്‍ മാസംതോറും നടത്തി വരാറുളള സ്വലാത്ത് മജ്‌ലിസിന്റെ 33 ാം വാര്‍ഷികം എരോല്‍ ഉദുമ പടിഞ്ഞാര്‍ ഖാസി സി.എ മുഹമ്മദ് കുഞ്ഞി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]

പി. അബ്ദുല്‍റഹിമാന്‍ ഹാജി പതാക ഉയര്‍ത്തി. എരോല്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു . വൈ. കുഞ്ഞഹമ്മദ് സഅദി സി.എം ഉസ്താദ് അനുസ്മരണ പ്രഭാഷണം നടത്തി. 

ഹുസൈന്‍ ഹിമമി, പൈച്ചാര്‍ അബ്ദുല്ല ഹാജി, റശീദ് മൊട്ടയില്‍, പി. അബ്ബാസ്, അബ്ദുല്‍ ഖാദിര്‍ ആലി തുടങ്ങിയവര്‍ സംബന്ധിച്ചു അഷ്‌റഫ് ബി.എ മുല്ലച്ചേരി നന്ദി പറഞ്ഞു . 16 ന് കെ.പി ഹുസൈന്‍ സഅദി കെസി റോഡ്, 17 ന് അലി അന്‍വര്‍ ഹുദവി മലപ്പുറം, 18 ന് അബ്ദുല്‍ അസീസ് അഷറഫി പാണത്തൂര്‍ തുടങ്ങിയവര്‍ മതപ്രഭാഷണം നടത്തും. 19 ന് രാത്രി 9 മണിക്ക് നടക്കുന്ന സ്വലാത്ത് മജ്‌ലിസും കൂട്ടുപ്രാര്‍ത്ഥനയോടെ പരിപാടി സമാപിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.