ഉദുമ: ഉദുമയിൽ 90 കാലഘട്ടങ്ങളിൽ പ്രവർത്തിച്ച് കൊണ്ടിരുന്ന ഉദുമ വ്യാസ കോളേജിന്റെ 94 പിഡിഗ്രി ബാച്ചിന്റെ സംഗമം സംഘടിപ്പിച്ചു. വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വ്യത്യസ്ത അനുഭവമുണ്ടാക്കിയ സംഗമ പരിപാടിയിൽ കുട്ടികളും കുടുംബങ്ങളും അധ്യാപകർ അടക്കം 250 ൽ കൂടുതൽ ആളുകൾ പങ്കെടുത്തു.[www.malabarflash.com]
വൈകുന്നേരം നടന്ന കുടുംബ സംഗമത്തിൽ പ്രശസ്ത സീരിയൽ നടൻ അജിത്ത് കല്ലായി അവതാരകനായി, കുട്ടികളുടെയും, കുടുംബ അംഗങ്ങളുടെയും മത്സരങ്ങളും പുതുമയാർന്ന സമ്മാനങ്ങളുമായി വർണ്ണശബളമായി.
രാത്രി നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ സി.സുബ്രായ, ഉണ്ണി മാഷ്, കൊപ്പൽ ചന്ദ്ര ശേഖരൻ മാഷ്, ദാമു മാഷ് മുകുന്ദൻ മാഷ്, ദിനേശൻ മാഷ്, അജയൻ മാഷ്, സരസ്വതി, ടീച്ചർ, ശകുന്ദള ടീച്ചർ, ബാബു ഹരിദാസ് മാഷ്, മോഹനൻ മാഷ് എന്നിവരെ ആദരിച്ചു
കൂടാതെ അകാലത്തില്‍ പൊലിഞ്ഞ സഹപാഠി ജയപ്രകാശിന്റെ ഓർമ്മകൾ നിറഞ്ഞ സംഗമത്തിൽ ജയപ്രകാശിന്റെ അച്ഛൻ മുഖ്യഥിതിയായി ആദരിക്കപ്പെട്ടു.
പുരുഷു ഉദുമ അധ്യക്ഷത നിര്‍വ്വഹിച്ചു മനോജ് പൂച്ചക്കാട് സ്വാഗതവും, വിശാഖന്‍ പള്ളിക്കര നന്ദിയും പറഞ്ഞു.
No comments:
Post a Comment