മസ്‌കത്ത്: ഒമാനിലെ അല്‍ വുസ്ത ഗവര്‍ണറേറ്റില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഇന്ത്യന്‍ ദമ്പതികളും എട്ട് മാസം പ്രായമായ മകനും മരിച്ചു. എട്ട് വയസുകാരിയായ മകള്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മരണത്തോട് മല്ലിടുന്നു.[www.malabarflash.com]
ഹൈദരാബാദ് സ്വദേശികളായ ഗൗസുല്ല അമാനുല്ല(30), ഭാര്യ ആയിഷ സിദ്ദീഖ(29), മകന്‍ ഹംസ ഖാന്‍ എന്നിവരാണ് സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചത്. എട്ടുവയസുള്ള മകള്‍ ഹാനിയ സിദ്ദീഖ തലയില്‍ സിദ്ദീഖ ഗുരുതര പരിക്കേറ്റ് ചികില്‍സയിലാണ്. സലായിലേക്കുള്ള യാത്രയിലാണ് ഇവരുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചതെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
മറ്റേകാറിലുണ്ടായിരുന്ന ഒമാന്‍ കുടുംബത്തിലെ മൂന്നുപേരും മരിച്ചതായി റിപോര്‍ട്ടുണ്ട്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച അര്‍ധരാത്രയോടെയാണ് അപകടമുണ്ടായത്. സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
സൊഹാര്‍ തുറമുഖത്തെയും ഫ്രീസോണ്‍ കമ്പനിയിലെയും ജീവനക്കാരാണ് അപകടത്തില്‍ മരിച്ചതെന്ന് ഒമാന്‍ റോയല്‍ പോലിസ് അറിയിച്ചു. മൃതദേഹങ്ങള്‍ ഞായറാഴ്ച രാവിലെ നാട്ടിലേക്ക് അയച്ചതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. പരിക്കേറ്റ ഹാനിയയെ നിസ്വ ആശുപത്രിയില്‍ നിന്ന് വിദഗ്ധ ചികില്‍സയ്ക്കായി ഖൂല ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്.
No comments:
Post a Comment