കാസര്‍കോട്: ഒരാഴ്ച കാലമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തിൽ നടന്നു വന്ന ജെ.സി.ഐ വാരാഘോഷം സമാപിച്ചു. കാസര്‍കോട് മുനിസിപാൽ കോൺഫറൻസ് ഹാളിൽ വെച്ച് നടന്ന സമാപന സമ്മേളനം എം.പി. രാജ്മോഹൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ജെ.സി.ഐ കാസര്‍കോട് പ്രസിഡണ്ട് ഉമറുൽ ഫാറൂഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ശ്രീവിദ്യാ നായർ മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ മേഖല പ്രസിഡണ്ട് ജെയ്സൺ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
ജെ.സി.ഐ മേഖല വൈസ് പ്രസിഡണ്ടി പി. ശ്രീനി, ജെ.സി.ഐ മേഖല ഡയറക്ടർമാരായ കെ.വി. അഭിലാഷ്,പുഷ്പാകരൻ ബെണ്ടിച്ചാൽ, ശിഫാനി മുജീബ് എന്നിവർ സംസാരിച്ചു. സി.കെ. അജിത്ത്കുമാർ സ്വാഗതവും എ.എ. ഇല്യാസ് നന്ദിയും പറഞ്ഞു.
ചടങ്ങിൽ വെച്ച് കമൽ പത്ര പുരസ്കാരം, യങ് ഐക്കൺ പുരസ്കാരം, ഔട്ട്സ്റ്റാന്റിങ്ങ് യങ് പേർസൺ പുരസ്കാരം, ഔട്ട്സ്റ്റാന്റിങ്ങ് യൂത്ത് ക്ലബ്ബുകൾക്കുള്ള പുരസ്കാരം, ജെ.സി.ഐ പ്രവർത്തകർക്കുള്ള പുരസ്കാരം സമ്മാനിച്ചു. പ്രസംഗ പരിശീലന കോഴ്‌സ് കഴിഞ്ഞവർക്കും ജല സംരക്ഷണ സൈക്കിൾ റാലിയിൽ പങ്കെടുത്തവർക്കും സർട്ടിഫിക്കറ്റ് വിതരണവും നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു.
No comments:
Post a Comment