Latest News

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന പി ജലീലിന് യാത്രയയപ്പ് നല്‍കി

ഖത്തര്‍: 40 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഖത്തര്‍ കെഎംസിസി മുന്‍ സ്റ്റേറ്റ് കൗണ്‍സിലറും കാഞ്ഞങ്ങാട് മണ്ഡലം മുന്‍ പ്രസിഡണ്ടുമായ പി ജലീലിന് ഖത്തര്‍ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിററി യാത്രയയപ്പ് നല്‍കി.[www.malabarflash.com]

കാസര്‍കോട്‌ ജില്ല കെഎംസിസി പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. അഷ്റഫ് ആവിയില്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ ബദരിയനഗര്‍ പ്രാര്‍ത്ഥന നടത്തി
എം ടി പി. മുഹമ്മദ് കുഞ്ഞി, കെ എസ് മുഹമ്മദ് കുഞ്ഞി, നാസര്‍ കൈതക്കാട്, മുട്ടം മഹമൂദ്, ആദം കുഞ്ഞി തളങ്കര, മജീദ് ചെമ്പരിക്ക, ഹാരിസ് ഏരിയാല്‍, അന്‍വര്‍ തായന്നൂര്‍, ബയാര്‍ മുഹമ്മദ്, അലിചേരൂര്‍, സത്താര്‍ മൗലവി, ഹസ്സന്‍ ബദരിയ നഗര്‍, ഷംസു ആവിയില്‍ പ്രസംഗിച്ചു.
മെമന്റോ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം നിരീക്ഷകന്‍ കെ എസ് മുഹമ്മദ് കുഞ്ഞിയും, ഉപഹാരം അഷ്റഫ് ആവിയിലും, സലാം ഹബീബിയും ചേര്‍ന്ന് നല്‍കി. ഗഫൂര്‍ കെ കെ, ഹസ്സന്‍ ബദരിയ നഗര്‍, മുട്ടം മഹമൂദ് എന്നിവര്‍ ഷാള്‍ അണിയിച്ചു.
സലാം ഹബീബി സ്വാഗതവും, മൊയ്തീന്‍ നമ്പ്യാര്‍കൊച്ചി നന്ദി യും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.