കാസര്‍കോട്: കാസർകോടു നിന്ന് രാജ്യാന്തര ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേർന്നവരിൽ എട്ടു പേർ അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) സ്ഥിരീകരണം.[www.malabarflash.com]
ഇവരുടെ കേരളത്തിലെ ബന്ധുക്കൾക്ക് ഇതു സംബന്ധിച്ചു നേരത്തെ വിവരം ലഭ്യമായെങ്കിലും എൻഐഎയുടെ സ്ഥിരീകരണം ഇപ്പോളാണുണ്ടാകുന്നത്.
അഫ്ഗാനിസ്ഥാനിലെ കിഴക്കൻ നംഗർഹാർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു മരണമെന്നാണു കേരള പോലീസിനെ എൻഐഎ അറിയിച്ചത്. കൂടുതൽ നടപടികൾക്കായി എൻഐഎ അഫ്ഗാൻ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തിൽ ഐഎസിൽ ചേർന്ന 23 പേരിൽ ഉൾപ്പെട്ടവരാണ് എട്ടു പേരും.
അബ്ദുൽ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങൾക്കാണ് ഇപ്പോൾ സ്ഥിരീകരണമുണ്ടായത്. അതേ സമയം അബ്ദുൽ റാഷിദ് 2 മാസം മുൻപ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചെങ്കിലും എൻഐഎ സ്ഥിരീകരിച്ച 8 പേരുടെ പട്ടികയിൽ ഇല്ല.
പടന്ന സ്വദേശികളായ മുഹമ്മദ് മുർഷിദ്, ഹഫീസുദ്ദീൻ, ഷിഹാസ്, അജ്‌മല, തൃക്കരിപ്പൂരിലെ സർവീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മർവൻ, ഇളമ്പച്ചിയിലെ മുഹമ്മദ് മൻഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിൻ, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം. 2016 ജൂൺ മുതലാണ് ഐഎസിൽ ചേരാനായി ഇവർ രാജ്യം വിടുന്നത്.

No comments:
Post a Comment