Latest News

മഞ്ചേശ്വരം: എം.സി. ഖമറുദ്ദീൻ നാമ നിർദേശ പത്രിക സമർപ്പിച്ചു

മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാമണ്ഡലം ഉപതെരഞ്ഞെടുപ്പിൽ യു.ഡിഎഫ്‌ സ്ഥാനാർത്ഥി എം.സി. ഖമറുദ്ദീൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തിങ്കളാഴ്‌ച 11 മണിക്ക് വരണാധികാരിയായ മഞ്ചേശ്വരം ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എൻ.സുരേന്ദ്രൻ മുമ്പാകെയാണ്‌ പത്രിക സമർപ്പിച്ചത്‌.[www.malabarflash.com]

മുസ് ലിം ലീഗ് മണ്ഡലം കമ്മിറ്റി ഓഫീസായ ഉപ്പള സി.എച്ച് സൗധത്തിൽ നിന്ന്‌ നേതാക്കൾക്കൊപ്പമാണ്‌ സ്ഥാനാർത്ഥി മഞ്ചേശ്വരം ബ്ലോക്ക് ഓഫീസിലെത്തിയത്. മഞ്ചേശ്വരം ചർച്ചിന് സമീപത്ത് വെച്ച് നൂറുക്കണക്കിന് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും ചേർന്ന് പ്രകടനമായി ബ്ലോക്ക് ഓഫീസ് പരിസരത്തേക്ക് സ്ഥാനാർത്ഥിയെ ആനയിച്ചു.

രാജ് മോഹൻ ഉണ്ണിത്താൻ എം.പി, മുസ് ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി. അഹമ്മദലി , കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി. നിർവാഹക സമിതി അംഗം അഡ്വ.എ.സുബ്ബയ്യ റൈ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു. എം.സി. ഖമറുദ്ദീന് കെട്ടിവെക്കാനുള്ള സംഖ്യ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി നൽകി.

ഡമ്മി സ്ഥാനാർത്ഥികളായി മഞ്ചേശ്വരം മണ്ഡലം മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി എം. അബ്ബാസ്, മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.കെ. എം അഷറഫ് എന്നിവരും പത്രിക നൽകി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.