Latest News

മൊബൈല്‍ ഗെയിം കളിക്കുന്നത് എതിര്‍ത്ത അച്ഛനെ മകന്‍ കഴുത്തറത്ത് കൊലപ്പെടുത്തി

ബെംഗളൂരു: മൊബൈൽ ഗെയിം കളിക്കുന്നതിനെ എതിർത്ത അച്ഛനെ കോളേജ് വിദ്യാർഥിയായ മകൻ കഴുത്തറത്ത് കൊലപ്പെടുത്തി.[www.malabarflash.com]

വടക്കൻ കർണാടകത്തിലെ ബെലഗാവി കക്തിഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. രഘുവീർ കുമാറാണ് (21) അച്ഛൻ ശങ്ക്രപ്പ കമ്മാറിനെ (61) കൊലപ്പെടുത്തിയത്.

മകൻ സ്ഥിരമായി ‘പബ്ജി’ കളിക്കുന്നതിനെ ശങ്ക്രപ്പ പലതവണ എതിർത്തിരുന്നു. ഞായറാഴ്ച രാത്രി രഘുവീർ മൊബൈൽ റീചാർജ് ചെയ്യാൻ പണം ആവശ്യപ്പെട്ടപ്പോൾ ശങ്ക്രപ്പ എതിർത്തു. ഇതേത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ കൊലനടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 

അമ്മയുടെ മുറി പുറത്തുനിന്ന് പൂട്ടിയശേഷമാണ് അച്ഛനെ ആക്രമിച്ചത്. കൊലപ്പെടുത്തിയ ശേഷം കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പോലീസ് രഘുവീറിനെ അറസ്റ്റുചെയ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.