Latest News

ദേശീയ പാതയിലെ കുഴിയിൽ പൂക്കളമൊരുക്കി പ്രതിഷേധം

കാഞ്ഞങ്ങാട്: ദേശീയ പാതയിൽ ഐങ്ങോത്ത് രൂപം കൊണ്ട വലിയ കുഴികളിൽ അപകടം നിത്യ സംഭവമായിട്ടും നികത്താൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ഐങ്ങോത്ത് തിരംഗാ ക്ലബ് പ്രവർത്തകർ ഉത്രാട ദിനത്തിൽ മാവേലിയോടൊപ്പം കുഴിക്ക് ചുറ്റും പൂക്കളമൊരുക്കി പ്രതിഷേധിച്ചു. [www.malabarflash.com]

പല തവണയായി ക്ലബ് പ്രവർത്തകർ കുഴി നികത്തിയ ശേഷം അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടിയുണ്ടാവാത്തതിനാലാണ് ഉത്രാട ദിനത്തിൽ തന്നെ മാവേലിയെ സാക്ഷി നിർത്തി ദേശീയപാതയിലെ കുഴിയിൽ പൂക്കളമൊരുക്കിയത്.

പ്രതിഷേധ പരിപാടി ക്ലബ് രക്ഷാധികാരി യു വി എ റഹ്മാൻ ഉദ്ഘാടനം ചെയ്തു. റോഡ് യാത്രികരെ പിഴയൊടുക്കി പീഡിപ്പിക്കാനുള്ള നടപടികൾക്ക് മുമ്പ് ഗതാഗതയോഗ്യമായ റോഡുകൾ ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ അധികൃതർ സ്വീകരിക്കണമെന്ന് ക്ലബ് പ്രവർത്തകർ ആവശ്യപ്പെട്ടു. 

ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സത്വര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ബഹുജനങ്ങളെ അണി നിരത്തി റോഡ് ഉപരോധം തുടങ്ങിയ സമരപരിപാടികളിലേക്ക് കടക്കുമെന്നും ക്ലബ് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.


ക്ലബ് പ്രസിഡണ്ട് പത്മരാജൻ ഐങ്ങോത്ത്, സെക്രട്ടറി തോമസ് മാസ്റ്റർ, ജോ. സെക്രട്ടറി പ്രശാന്തൻ മാസ്റ്റർ, വിക്രമൻ നായർ, രഞ്ചിത്ത്. ടി.വി, റോഷൻ, ബാബുരാജ്, ഐക്കോടൻ ഉണ്ണിരാജൻ, രാജൻ തളാപ്പൻ, പ്രദീപൻ പനങ്കാവ് തുടങ്ങി തിരംഗാ ക്ലബിലെ ബാലവേദിയിലെ കൊച്ചു കുട്ടി കളടക്കം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.