കാസർകോട്: അടുത്ത വർഷം ജനുവരി 25, 26 തിയ്യതികളിലായി കാസർകോട് നടക്കുന്ന തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിലെ 1990 എസ് എസ് എൽ സി ബാച്ചിന്റെ മുപ്പതാം വാർഷിക സംഗമം തിരികെ 2020ന്റെ ലോഗോ പ്രകാശനം ചെയ്തു.[www.malabarflash.com]
തിരികെ ചെയർമാൻ പി.ബി.അഷ്റഫ് അച്ചുവിന് നൽകിക്കൊണ്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പി.പ്രകാശനം നിർവ്വഹിച്ചു.ചടങ്ങിൽ നഹീം അങ്കോല, എ എൽ.മുസ്തഫ, അബ്ദുൽ റഫീഖ്, മഹ്മൂദ് താഷ്‌കണ്ട്, ശരവണൻ, ബി.എം.മുഹമ്മദ് അശ്റഫ് ,ഹസൈനാർ വലിയമൂല, നാസർ ആദൂർ, എസ്.എ.സുബൈർ, എൻ.എം.ബഷീർ, എം.കെ.അബ്ദുൽ റസാഖ്, സി.എം.എ.ലത്തീഫ്, യഹ്യ തങ്ങൾ സംബന്ധിച്ചു.
ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷത്തിന്റെ ഭാഗമായി ആദരിക്കൽ, വിവിധ മത്സരങ്ങൾ, കാരുണ്യ പ്രവർത്തനങ്ങൾ, കുടുംബ സംഗമം തുടങ്ങിയ പരിപാടികൾ നടക്കും.
No comments:
Post a Comment