Latest News

സഅദിയ്യ നവോത്ഥാനത്തിന് വഴി തുറന്ന മാതൃ സ്ഥാപനം: പള്ളങ്കോട്

കാസര്‍കോട്: മത ഭൗതിക സമന്വയ സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ നവോത്ഥാനത്തിന്റെ വഴി തുറന്ന മാതൃ സ്ഥാപനമാണ് സഅദിയ്യയെന്ന് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി അഭിപ്രായപ്പെട്ടു.[www.malaqbarflash.com] 

കേരളത്തിനകത്തും പുറത്തുമുള്ള ആയിരത്തിലധികം വരുന്ന സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സഅദിയ്യയുടെ മാതൃക സ്വീകരിച്ചു പിറവിയെടുത്തവയാണെന്നും അതിനാല്‍ ആ മഹത്തായ സ്ഥാപനത്തിന്റെ ഗോള്‍ഡന്‍ ജൂബിലി വിജയിപ്പിക്കുക എന്നത് സമൂഹത്തിന്റ ബാധ്യതയാണെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു. 

ഉളിയത്തടുക്ക അല്‍ ഹുസ്‌ന ഷീ അക്കാദമിയില്‍ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി മധൂര്‍ സര്‍ക്കിള്‍ സംഘടിപ്പിച്ച സഅദിയ്യ ലീഡ്സ് ബഹുജന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് ജലാലുദ്ദീന്‍ അല്‍ ജിഫ്രി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സര്‍ക്കിള്‍ പ്രസിഡന്റ് എ എം മഹ്മൂദ് അട്ക്കത്തില്‍ അദ്ധ്യക്ഷം വഹിച്ചു. 

അബ്ബാസ് സഖാഫി ചേരൂര്‍ വിഷയാവതരണവും മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണവും നടത്തി. ബി എം അഹ്മദ് സഅദി സമിതി പ്രഖ്യാപനം നടത്തി. അഷ്റഫ് ജൗഹരി എരുമാട്, അബ്ദുല്‍ ഖാദര്‍ സഅദി 
ബാരിക്കാട്, ബഷീര്‍ പുളിക്കൂര്‍, ബഷീര്‍ സഅദി ചെറൂണി പ്രസംഗിച്ചു. 

സയ്യിദ് അഷ്റഫ് തങ്ങള്‍, ജഹ്ഫര്‍ സഖാഫി മധൂര്‍, മൊയ്തു സഅദി ബാവിക്കര, മന്‍സൂര്‍ മൗലവി, ഹസന്‍ ഹിമമി, സുബൈര്‍ സഅദി, മജീദ് മുട്ടത്തോടി, അബ്ദുല്‍ റഹ്മാന്‍ ബദര്‍ നഗര്‍, ഇബ്രാഹിം പുളിക്കൂര്‍, എ ആര്‍ മുട്ടത്തോടി, കെ കെ അബ്ദുല്‍ ഖാദര്‍, കരീം പയോട്ട, സത്താര്‍ പട്ട്‌ല, മഹ്മൂദ് ഹനീഫീ, ഫയാസ് പട്ട്‌ല സംബന്ധിച്ചു. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ഹംസ തങ്ങള്‍ അരിഫാഈ നേതൃത്വം നല്‍കി. മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് സ്വാഗതവും അലി സഖാഫി നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.