Latest News

ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് യൂത്ത് ലീഗ് നേതാവിന്റെ വിവാഹം മാതൃകയായി

ഉദുമ: ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് യൂത്ത് ലീഗ് നേതാവിന്റെ വിവാഹം മാതൃകയായി.[www.malabarflash.com]  

ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് തെക്കേക്കരയിലെ പരേതനായ ടി.കെ അബ്ദുല്ലക്കുഞ്ഞിയുടെ മകനും മുസ് ലിം ലീഗ് നേതാവും ഉദുമ ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായ പരേതനായ ടി.കെ.മൂസയുടെയും എൻ.വി. ഫാത്തിമത്ത് സുഹ്‌റയുടെ പുത്രൻ ടി.കെ ഹസീബിന്റെയും (യൂത്ത് ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം ) പളളിക്കര പൂച്ചക്കാട് തെക്ക് പുറത്തെ നസീബ മൻസിലിൽ പി. യൂസുഫിന്റെയും നസിയയുടെയും പുത്രി നാഫിയയുടെയും വിവാഹമാണ് ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് നടന്നത്. 

എരോൽ പാലസിൽ നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം വിളമ്പിയത് പാള പ്ലേറ്റിലാണ് . കുപ്പിവെള്ളം പൂർണ്ണമായും ഒഴിവാക്കി ഡിസ്പോസബിൾ ഗ്ലാസിലാണ് വെള്ളം നൽകിയത്. കറികൾ വിളമ്പിയതും പാള പാത്രത്തിലാണ്.

വിവാഹ ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, സംസ്ഥാന മുസ് ലിം ലീഗ് ട്രഷറർ സി.ടി. അഹമ്മദലി, ജില്ലാ പ്രസിഡന്റ് എം.സി. ഖമറുദ്ദീൻ, വൈസ് പ്രസിഡന്റ് ടി.ഇ. അബ്ദുല്ല, ട്രഷറർ കല്ലട്ര മാഹിൻ ഹാജി , ഡി.സി. സി പ്രസിഡന്റ് ഹക്കീം കുന്നിൽ, സെക്രട്ടറി ഗീതാകൃഷ്ണൻ, മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.ഇ.എ. ബക്കർ , ജനറൽ സെക്രട്ടറി എ.ബി. ഷാഫി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷറഫ് എടനീർ, ജനറൽ സെക്രട്ടറി ടി.ഡി. കബീർ തുടങ്ങിയവർ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.