Latest News

കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും ഗുണ്ടകളും പിടിയിൽ

കൊല്ലം: സാമ്പത്തിക തർക്കത്തെ തുടർന്ന് കൂട്ടുകാരിയുടെ രണ്ട് കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സ്ത്രീയും ഗുണ്ടകളും പിടിയിൽ. വർക്കല സ്വദേശിയായ ആമിനയും ക്വട്ടേഷൻ സംഘത്തിലെ ആറു പേരുമാണ് പിടിയിലായത്.[www.malabarflash.com]

കർണാടക കുടുക് സ്വദേശി ശാരദയെയും മകനെയുമാണ് ഗുണ്ടാ സംഘം ആക്രമിച്ചത്. ശാരദയും പിടിയിലായ ആമിനയും ഒരുമിച്ചാണ് വർക്കല ക്ലിഫിൽ തുണിക്കട നടത്തിയിരുന്നു. സാമ്പത്തിക തർങ്ങളെ തുടർന്ന് ഇവർ പിണങ്ങി. ഇതിൻറെ വൈഗ്യത്തിലാണ് ആമിന ക്വട്ടേഷൻ കൊടുത്തത്. കഴിഞ്ഞ ബുധാനാഴ്ച രാത്രിയിലാണ് ശാരദയെ ആക്രമിച്ച രണ്ട് കാലും ഓട്ടോയിലെത്തിയ സംഘം തല്ലിയൊടിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിക്കും പരിക്കേറ്റു.

പരിക്കേറ്റു കിടക്കുന്ന ശാരദയെ കാണാൻ ക്വട്ടേഷൻ നൽകിയ ആമിന ഹെൽമറ്റ് വച്ച് സ്കൂട്ടറിൽ അതു വഴിപോയതായി പോലീസ് പറഞ്ഞു. കൊലപാതകം ഉള്‍പ്പെടെ നിരവധിക്കേസുകളിൽ പ്രതികളായ ആറംഗം സംഘത്തിന് 50,000രൂപയാണ് ആമിന ക്വട്ടേഷൻ തുകയായി നൽകിയത്.

ക്വട്ടേഷന്‍ സംഘത്തിലെ ഷൈജുമോൻ, റിയാസ്, അൻസർ, മനോജ് എന്നിവരാണ് ഇപ്പോള്‍ വർക്കലപോലീസിൻറെ പിടിയിലായത്. സ്ത്രീയെയും കുട്ടിയെ ആക്രമിച്ചതിന് ശേഷം ഒന്നാം പ്രതി ആമിനയുടെ വീട്ടിൽ ക്വട്ടേഷൻ സംഘം മദ്യപിച്ച് ആഘോഷിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ വർക്കല സിഐ ഗോപകുമാർ പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.