ലക്‌നൗ: ഉത്തര്‍പ്രദേശ് ഗ്രേറ്റര്‍ നോയിഡയില്‍ നാടന്‍പാട്ട് ഗായിക വെടിയേറ്റ് മരിച്ചു. 25കാരിയായ സുഷമയാണ് ബൈക്കിലെത്തിയ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.[www.malabarflash.com]
ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വെടിയേറ്റ് നിലത്തുവീണ സുഷമയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൊട്ടോര്‍സൈക്കിളില്‍ എത്തിയ രണ്ടംഗ സംഘം സുഷമയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ബുലന്ദ്ശഹറിലെ മെഹ്‌സാന ഗ്രാമത്തില്‍ പരിപാടിക്കിടെ നേരത്തെയും ഇവര്‍ക്കെതിരെ ആക്രമണമുണ്ടായിരുന്നു. സംഭവത്തില്‍ നേരത്തെ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പോലിസ് സ്‌റ്റേഷനിലെത്തി മടങ്ങവേയായിരുന്നു വീണ്ടും അക്രമം.
ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയ സുഷമ ഇപ്പോള്‍ മറ്റൊരാളോടൊപ്പമാണ് താമസം. എല്ലാ സാധ്യതകളും അന്വേഷണ വിധേയമാക്കുമെന്നും ഉടന്‍ പ്രതികളെ പിടികൂടുമെന്നും സീനിയര്‍ പൊലീസ് സുപ്രണ്ട് വൈഭവ് കൃഷ്ണ പ്രതികരിച്ചു. അക്രമികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment