Latest News

മദീനയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 35 മരണം

മദീന: സഊദിയിലെ റിയാദില്‍ നിന്നും പുറപ്പെട്ട ഉംറ യാത്രക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് 35 പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.[ww.malabarflash.com]

മദീനക്ക് 170 കിലോമീറ്റര്‍ അകലെയാണ്‌ അപകടം നടന്നത്. ഉംറ നിര്‍വഹിക്കാനായി യാത്ര തിരിച്ച ബംഗ്ലാദേശി സ്വദേശികള്‍ സഞ്ചരിച്ച ബസാ ണ് അപകടത്തില്‍ പെട്ടത്.

മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി ഉംറക്കായി മക്കയിലേക്ക് യാത്ര തിരിച്ച ബസ്സ് മണ്ണുമാന്തി വാഹനവുമായി കൂട്ടിയിടിച്ചയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ ബസ്‌ പൂര്‍ണമായും കത്തിയമരുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ സഊദി സിവില്‍ ഡിഫന്‍സ്, സഊദി റെഡ് ക്രസന്റ് സംഘങ്ങള്‍ സംഭവസ്ഥലത്തെത്തി അപകടത്തില്‍ പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയതായി മദീനയിലെ സഊദി റെഡ് ക്രസന്റ് വക്താവ് ഖാലിദ് ബിന്‍ മുസയ്ദ് അല്‍ സഹ്ലി പറഞ്ഞു. അപകടത്തില്‍ പെട്ടവരുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.