ഉഡുപ്പി: ഇടവക വികാരിയെ മുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഉഡുപ്പി മൂഡുബെല്ല ഇടവകയിലെ അസിസ്റ്റന്റ് വികാരിയും ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. മഹേഷ് ഡിസൂസ (36) ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാത്രി പള്ളിയുമായി ബന്ധപ്പെട്ട ഒരു മീറ്റിംഗ് കഴിഞ്ഞ ശേഷം തന്റെ മുറിയിലേക്ക് പോയ ഫാദറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ അധ്യാപക പരിശീലന പരിപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നുവെന്ന് പറയപ്പെടുന്നു.
സ്ഥലത്ത് പോലീസ് പരിശോധന നടത്തി. മുറി പരിശോധിച്ചെങ്കിലും പോലീസ് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. പുരോഹിതന്റെ മൊബൈല്‍ പോലീസ് പരിശോധിച്ചെങ്കിലും അത് ലോക്ക് ആയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്.

No comments:
Post a Comment