ഉദുമ: കന്നട മീഡിയം സോഷ്യൽ സയൻസ് അധ്യാപികയായി (സംഭരണ വിഭഗത്തില്‍ ) മലയാളം മീഡിയത്തില്‍ പഠിച്ച ഉദ്യോഗാർഥി ജോലിയില്‍ ചേര്‍ന്നതോടെ ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ രക്ഷിതാക്കളും കുട്ടികളും സമരത്തിനിറങ്ങി. ബേക്കൽ ഗവ: ഫിഷറീസ് ഹൈസ്കൂളിലാണ് വ്യാഴാഴ്ച സമരമുണ്ടായത്.[www.malabarflash.com]
കന്നട അറിയാത്ത അധ്യാപികയുടെ ക്ലാസ്സുകള്‍ ഇനിയുള്ള കാലം ബഹിഷ്ക്കരിക്കാനാണ് ഈ പ്രശ്നത്തെ തുടര്‍ന്ന് രൂപവത്ക്കരിച്ച കര്‍മ സമിതിയുടെ തീരുമാനം.അവസാനഘട്ടമായി കുട്ടികളുടെ വിടുതല്‍ രേഖകള്‍ വാങ്ങി വിഷയം അറിയുന്ന അധ്യാപകര്‍ പഠിപ്പിക്കുന്ന സ്കൂളിലേക്ക് കുട്ടികളെ മാറ്റും എന്നും കര്‍മസമിതി പ്രവര്‍ത്തകര്‍ അറിയിച്ചു.
ഉദുമ സര്‍ക്കാര്‍ സ്കൂളിലും ഇതേ വിഷയത്തിന് കന്നട അറിയാത്ത അധ്യാപകന്‍ ജോലിക്ക് ചേരാനുണ്ട് . ഇവിടേയും സമരം നടത്താനാണ് തീരുമാനം. ബേക്കൽ ഗവ: ഫിഷറീസ് സ്‌കൂളിലെ പ്രഥമ അധ്യാപകന്‍ വിവരം വകുപ്പു മേധാവികളെ അറിയിച്ചിട്ടുണ്ട്. കര്‍മസമിതിയും മന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കി.
ശങ്കര നെക്ലി, മനമോഹന നെക്ലി, പ്രകാശ് ബങ്ങാട്, വാസുദേവ ബട്ടത്തൂര്‍ എന്നിവര്‍ ഭാരവാഹികളായ കര്‍മസമിതി നിയമ നടപടികളെക്കുറിച്ചുo ആലോചിക്കുന്നതായി അറിയിച്ചു.
No comments:
Post a Comment