Latest News

പശുക്കടത്ത് സംശയിച്ച് വാന്‍ പിന്തുടര്‍ന്ന ഗോ സംരക്ഷകന്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍

ഗുരുഗ്രാം: പശുക്കടത്തുകാരെന്ന് സംശയിച്ച് വാഹനം പിന്തുടര്‍ന്ന ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ത്തു. വെടിയേറ്റ് ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഡല്‍ഹിക്ക് സമീപം ഗുരുഗ്രാമിലാണ് സംഭവം.[www.malabarflash.com]
ഗുരതരാവസ്ഥയിലായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപകടനില തരണം ചെയ്തതായാണ് വിവരം.

പശുക്കളെ കടത്തിയതെന്ന് കരുതപ്പെടുന്ന ട്രക്ക് ബുധനാഴ്ച വെകിട്ടോടെയാണ് ഗോസംരക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഗോരക്ഷകരെ കണ്ടതോടെ വേഗംകൂട്ടിയ വാഹനത്തെ അവര്‍ പിന്തുടരുകയായിരുന്നു.

ആരോ പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയ വാഹനത്തിലുള്ളവര്‍ പശുക്കളെ വഴിയില്‍ ഉപേക്ഷിച്ച് വാഹനം വേഗത്തില്‍ ഓടിച്ചു പോകാന്‍ ശ്രമിച്ചു. ശ്രമം പരാജയപ്പെട്ടതോടെ പിന്തുടര്‍ന്ന ഗോരക്ഷകര്‍ക്ക് നേരെ വാഹനത്തിലുള്ളവര്‍ വെടിയുതിര്‍ത്തു. ഗൗരക്ഷക് സനാതന്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ കൂടിയായ മോഹിതിനാണ് വെടിയേറ്റത്.

പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഹരിയാണയിലെ മേവാഡില്‍ ഇവര്‍ സഞ്ചരിച്ച ട്രക്ക് പോലീസ് കണ്ടെത്തി. പശുക്കടത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നത് സമീപകാലത്ത് വ്യാപകമായിരുന്നു. നിരവധി പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പശുക്കടത്ത് തടയാന്‍ എത്തിയ ഗോരക്ഷകര്‍ക്ക് വെടിയേല്‍ക്കുന്നത് ആദ്യത്തെ സംഭവമാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.