Latest News

മാവോവാദികളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തൃശ്ശൂര്‍: അട്ടപ്പാടിയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദികളുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു.[www.malabarflash.com]

നാല് മാവോവാദികളുടേയും മരണം വെടിയേറ്റാണെന്ന് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ഉള്ളടക്കം. കൊല്ലപ്പെട്ട മാവോവാദി നേതാവ് മണിവാസകത്തിന്റെ ശരീരത്തില്‍ നിന്ന് മൂന്ന് വെടിയുണ്ടകള്‍ കണ്ടെത്തി. ഒന്ന് ശിരസില്‍ നിന്നും രണ്ടെണ്ണം ശരീര ഭാഗങ്ങളില്‍ നിന്നുമാണ് കണ്ടെത്തിയത്. നാലുപേര്‍ക്കും വെടിയേറ്റത് അകലെ നിന്നാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദഹം കാണാന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ഭാര്യ കല ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മദ്രാസ് ഹൈക്കോടതി മധുര ഡിവിഷന്‍ ബെഞ്ചിലാണ് അവര്‍ ഹര്‍ജി നല്‍കിയത്. ജയിലിലാണെങ്കിലും തനിക്ക് ഭര്‍ത്താവിന്റെ മൃതദേഹം കാണാന്‍ അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു. മൃതദേഹം കാണുന്നതുവരെ മറ്റ് നടപടികള്‍ ഉണ്ടാവരുതെന്ന് കേരള പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം മാവോവാദികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണ ക്രൈംബ്രാഞ്ചിന് നല്‍കി ഡി.ജി.പി ഉത്തരവിറക്കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.