പാലക്കാട്: അട്ടപ്പാടിയിൽ മാവോയിസ്റ്റുകളാണ് ആദ്യം വെടിയുതിർത്തതെന്ന് ഐജി അശോക് യാദവ്. സേന തിരിച്ചടിച്ചത് അതിനു ശേഷമാണ്.[www.malabarflash.com]
മാവോയിസ്റ്റുകളുടെ പക്കൽ ആധുനിക ആയുധങ്ങളുണ്ടായിരുന്നുവെന്നും ഐജി പറഞ്ഞു. പോലീസിനു പുറമേ മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച വെടിവയ്പ് നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രാകൃത നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും നേരത്തേ സിപിഐ ആരോപിച്ചിരുന്നു.
അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നും പ്രാകൃത നടപടിയാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും നേരത്തേ സിപിഐ ആരോപിച്ചിരുന്നു.
പോലീസുകാരിൽ ആർക്കും പരിക്കേൽക്കാതിരുന്നതിന്റെ കാരണം ഇതാണെന്നും എകെ-47 തോക്ക് മാവോയിസ്റ്റുകളിൽ നിന്നും കണ്ടെത്തിയെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment