Latest News

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്ക്

പാലാ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് മീറ്റിലെ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് വിദ്യാർഥിക്ക് പരിക്കേറ്റു. പാലാ സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയായ ആബേൽ ജോണ്‍സനാണ് പരിക്കേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യാർഥിയുടെ നില അതീവഗുരുതരമാണ്.[www.malabarflash.com]

മീറ്റിൽ വോളണ്ടിയറായി പ്രവർത്തിക്കുകയായിരുന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്. ജാവലിൻ മത്സരത്തിന് വോളണ്ടിയറായി പ്രവർത്തിച്ചു വരികയായിരുന്നു വിദ്യാർഥി. ഇതിനിടെ ഹാമർ മത്സരങ്ങളും നടക്കുന്നുണ്ടായിരുന്നു. മത്സരത്തിനിടെ ദിശമാറിയെത്തിയ ഹാമറാണ് കുട്ടിയുടെ തലയിൽ പതിച്ചത്.

ഉടൻ ബോധരഹിതനായി വീണ വിദ്യാർഥിയെ ആദ്യം പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ജൂനിയർ അത്‌ലറ്റിക് മീറ്റിന് വെളളിയാഴ്ചയാണ്‌ കൊടിയേറിയത്. ഞായറാഴ്ച വരെ തുടരുന്ന മീറ്റ് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലാണ് നടക്കുന്നത്. 14 ജില്ലകളിൽ നിന്നായി 1,900 അത്‌ലറ്റുകളാണ് മീറ്റിൽ പങ്കെടുക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.