Latest News

തലമുടിയിൽ ഒളിപ്പിച്ച് കൊണ്ടുവന്ന സ്വർണം നെടുമ്പാശ്ശേരിയിൽ പിടികൂടി

നെടുമ്പാശ്ശേരി: തലമുടിയിൽ അതിവിദഗ്ധമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടി. ഷാർജയിൽനിന്ന്​ വന്ന മലപ്പുറം സ്വദേശി നൗഷാദാണ് 1200 ഗ്രാം സ്വർണം ഒളിപ്പിച്ചത്.[www.malabarflash.com]

തലയിലെ നടുഭാഗത്തെ മുടി എടുത്തുമാറ്റിയ ശേഷം അവിടെയാണ് പേസ്​റ്റ് രൂപത്തിലാക്കി കവറിൽ പാക്ക്​ ചെയ്ത സ്വർണം ഒളിപ്പിച്ചത്.

മുടിയാണെന്ന് ബോധ്യപ്പെടുത്തുന്നതിന്​ പിന്നീട് ഇതിന് മുകളിൽ വിഗ് വെക്കുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും ഇത്തരത്തിൽ സ്വർണം കടത്തിയതായി സംശയിക്കുന്നുണ്ട്. 

രഹസ്യവിവരം കിട്ടിയതുകൊണ്ടുമാത്രമാണ് പിടികൂടാനായത്. വിശദമായി ചോദ്യംചെയ്യുന്നതിന് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.