അരൂർ മണ്ഡലത്തിലാണ് ഉപതെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 80.47 ശതമാനം. ഏറ്റവും കുറവ് എറണാകുളത്ത് 57.89 ശതമാനം.
കഴിഞ്ഞ ലോക്സഭ നിയമസഭാ തെരഞ്ഞെടുപ്പുകളെ താരതമ്യപ്പെടുത്തിയാൽ എറണാകുളത്തും വട്ടിയൂർക്കാവിലും പോളിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടായിട്ടുണ്ട്.
മഞ്ചേശ്വരം -74.67 ശതമാനം, കോന്നി- 71 ശതമാനം, വട്ടിയൂർക്കാവ് -62.66 ശതമാനം എന്നിങ്ങനെയാണു പോളിംഗ്.
അഞ്ചിടത്തും കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാൾ വോട്ടിംഗ് കുറഞ്ഞു. വ്യാഴാഴ്ചയാണു വോട്ടെണ്ണൽ.
No comments:
Post a Comment