കാസര്‍കോട്: ലോക ഭക്ഷ്യദിനത്തോട് അനുബന്ധിച്ച് ദുബൈ കെഎംസിസി ദുബൈ കെ എം സി സി കാസര്‍കോട് മുൻസിപ്പൽ കമ്മിറ്റിയുടെ പട്ടിണി രഹിത നഗരം പദ്ധതിക്ക് തുടക്കമായി.[www.malabarflash.com]
മുനിസിപ്പൽ കമ്മിറ്റി മുസ്‌ലിം യൂത്ത് ലീഗ് കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുമായി സഹകരിച്ചു പട്ടിണി രഹിത നഗരം എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ത്വആം പദ്ധതിയുടെ ഉദ്ഘാടനം ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ നിർവഹിച്ചു.
അജ്മൽ തളങ്കര അധ്യക്ഷത വഹിച്ചു. ഹസ്സൻ പതിക്കുന്നിൽ സ്വാഗതം പറഞ്ഞു. ബഷീർ ചേരങ്കൈ നന്ദി പറഞ്ഞു.
No comments:
Post a Comment