കണ്ണൂര്‍: ലോറി നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഒരാള്‍ മരിച്ചു. കുറ്റിയാടി സ്വദേശിയും ശ്രീകണ്ഠപുരം ചെമ്പന്തൊട്ടിയില്‍ താമസക്കാരനുമായ പുരയിടത്തില്‍ സജി ജോര്‍ജ്ജ് (50) ആണ് മരിച്ചത്.[www.malabarflash.com]
ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ കൂത്തുപറമ്പ് പുറക്കളം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. മറ്റൊരു വാഹനം പെട്ടെന്ന് പെട്രോള്‍ പമ്പിലെക്ക് കയറാനായി തിരിയുന്നത് കണ്ട് ബ്രേക്ക് ചവിട്ടിയപ്പോള്‍ ലോറി നിയന്ത്രണം വിട്ട് മതില്‍തിട്ടയിലിടിച്ചാണ് അപകടമുണ്ടായത്.
സംഭവം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും പോലിസും, ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ലോറിയിലുണ്ടായിരുന്ന ക്ലീനര്‍ അസം സ്വദേശി സഞ്ജയ് സിങിനെയേയും ക്യാംപിനും സ്റ്റിയറിങ്ങിനും ഇടയില്‍ കുടുങ്ങിയ സജിയെയും പുറത്തെടുത്തത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും സജിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
സജി ജോര്‍ജ് ഏറെക്കാലമായി ഭാര്യ മിനിയുടെ നാടായ ചെമ്പന്തൊട്ടിയിലാണ് താമസം.
No comments:
Post a Comment