മഞ്ചേശ്വരം: എൽഡിഎഫ‌് സ്ഥാനാർഥിയുടെ ഒന്നാം ഘട്ട പര്യടനം ബുധനാഴ‌്ച പൂർത്തിയാക്കി. പൗരപ്രമുഖരെയും വ്യാപാര സ്ഥാപനങ്ങളുമാണ‌് ആദ്യഘട്ടത്തിൽ സന്ദർശിച്ചത‌്.[www.malabarflash.com]
രണ്ടാം ഘട്ടപര്യടനം വ്യാഴാഴ‌്ച തുടങ്ങും. വ്യാഴാഴ‌്ച മുതൽ വിവിധ കുടുംബയോഗങ്ങൾ നടക്കും. ലോക്കൽ തെരഞ്ഞെടുപ്പ‌് കൺവൻഷനും വ്യാഴാഴ‌്ച പൂർത്തിയാക്കും. സ്ഥാനാർഥിയുടെ രണ്ടാംഘട്ട പര്യടനത്തിൽ വ്യാപാര സ്ഥാപനങ്ങൾ, ഫാക‌്ടറികൾ, നേതാക്കളുടെ വീടുകൾ എന്നിവടങ്ങളിൽ സന്ദർശനം നടത്തും.
3ന‌് പുത്തിഗെ പഞ്ചായത്ത‌്, 4ന‌് മംഗൽപാടി, 5ന‌് കുമ്പള, 6ന‌് വൊർക്കാടി, 7ന‌് മീഞ്ച, 8ന‌് എൺമകജെ, 9ന‌് പൈവകളികെ, 10ന‌് മഞ്ചേശ്വരം പഞ്ചായത്ത‌് എന്നിവിടങ്ങളിൽ പര്യടനം നടത്തും. 11 മുതൽ പൊതുപര്യടനം തുടങ്ങും. 12 മുഖ്യമന്ത്രി പിണറായി വിജയനും, 12ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണനും പ്രചരണത്തിനെത്തും.
17,18 തീയതികളിൽ മന്ത്രി കെ ടി ജലീൽ, 14ന‌് എ സി മൊയ‌്തീൻ, 18ന‌് സി രവീന്ദ്രനാഥ‌്, 17,18 തീയതികളിൽ എളമരം കരീം എന്നിവരും മഞ്ചേശ്വരത്ത‌് എത്തും.
No comments:
Post a Comment