Latest News

തുളുനാടിന്റെ നേരവകാശിക്ക് ഉജ്ജ്വല സ്വീകരണം

മഞ്ചേശ്വരം: എൽഡിഎഫ‌് സ്ഥാനാർഥി എം ശങ്കർറൈയുടെ ചൊവ്വാഴ‌്ചത്തെ പര്യടനം അതിർത്തി പ്രദേശങ്ങളായ വോർക്കാടി, മഞ്ചേശ്വരം പഞ്ചായത്തുകളിലുണ്ടാക്കിയത‌് ആവേശവേലിയേറ്റം. ഊർജസ്വലരായ യുവാക്കളുടെ പങ്കാളിത്തമാണ‌് യുഡിഎഫിന്റെ സ്വാധീനമേഖലയെന്ന‌് അറിയപ്പെടുന്ന അതിർത്തിഗ്രാമങ്ങളിൽ ആവേശത്തിന്റെ തിളനില ഉയർത്തുന്നത‌്.[www.malabarflash.com]

സ്വന്തം ഭാഷയിൽ സംസാരിക്കുകയും തനത‌് സംസ‌്കാരത്തിന്റെ പ്രതീകമായി ഇടപഴകുകയും ചെയ്യുന്ന തുളുനാടിന്റെ നേരവകാശിയെ അവർ പ്രതീക്ഷകളോടെയാണ‌് നെഞ്ചേറ്റുന്നത‌്. കൊറഗരും പട്ടികജാതിയിൽപ്പെട്ടവരും അധിവസിക്കുന്ന വോർക്കാടിയുടെ മനസ‌് ഏതുപക്ഷത്തേക്ക‌് ചായുന്നു എന്നറിയാൻ രാവിലെ ഭാക്രവയലിൽ നടന്ന സ്വീകരണം മാത്രം മതി. വയോധികരുൾപ്പടെ നിരവധി പേരാണ‌് സ്ഥാനാർഥിയെ കാത്തുനിൽക്കുന്നത‌്. മാതൃഭാഷയായ തുളുവിൽ സംസാരിക്കുമ്പോൾ അവരുടെ മനം നിറയുന്നുണ്ട‌്. കൈപിടിച്ച‌് ആശിർവദിച്ചാണ‌് യാത്രയയക്കുന്നത‌്.
ആനക്കല്ല‌് പിന്നിട്ട‌് ദൈേെഗാളിയിലെത്തിയപ്പോൾ തന്നെ പരിഹസിച്ച ബിജെപിക്കാർക്ക‌് തുളുവിൽ ചുട്ടമറുപടി. ‘റൈ ദേവസ്ഥാനത്തെ ചോറ‌് ബെയ‌്ക്കുന്നില്ലാന്ന‌് ഓറ‌് പറയുന്ന‌്. ഞാൻ ആടന്നും എല്ലാ പള്ളീന്നും ചോറ‌് ബെയ‌്ക്കും. ഞാൻ ബെയ‌്ച്ച അത്ര ചോറ‌് അപ്യ കണ്ടിട്ടിണ്ടാവൂല. പിന്നെയല്ലേ ബെയ‌്ക്കാൻ’ ഉരുളക്ക‌് ഉപ്പേരി പോലെ ഓരോ ചോദ്യത്തിനും മറുപടിയുണ്ട‌്. ഇടക്ക‌് നാടൻപാട്ടും യക്ഷഗാനപ്പാട്ടും. കലാപരിപാടി പോലെ കൊഴുക്കുകയാണ‌് സ്വീകരണകേന്ദ്രങ്ങൾ.
മജീർപള്ളയിലെ നട്ടാൽപൊരിയുന്ന വെയിലിലും അസൽ തുളുപ്രസംഗം. പാടിയിലെത്തിയപ്പോൾ പിണറായി വിജയൻ സർക്കാർ മലയോര ഹൈവേ യാഥാർഥ്യമാക്കിയതാണ‌് വിഷയം. സ്ഥാനാർഥി കൈചൂണ്ടുന്നിടത്ത‌് കർണാടകത്തിന്റെ കാഴ‌്ചകൾ. അങ്ങോട്ട‌് ഇനി പോയിവരവ‌് എളുപ്പം. തവിടുേോളിയിലേക്കുള്ള യാത്രാമധ്യേ സ്ഥാനാർഥിയുടെ വാഹനം വെട്ടിത്തിരിഞ്ഞ‌് റോഡിന‌് താഴേക്ക‌്. ഒപ്പം അകമ്പടി വന്ന ബൈക്കുകളിലെ യുവാക്കൾ ആശയക്കുഴപ്പത്തിലായി. ‘നമ്മടെ അബ്ബാസില്ലേ ഓന‌് ആക‌്സിഡന്റായി. വീട്ടിലുണ്ട‌് ഒന്ന‌് കണ്ടിട്ടുവരാം. ജാലകം തുറന്ന‌് മറുപടി. ശേഷം ദുഖത്തോടെ ആത്‌മഗതം.  ‘ബീണില്ലേൽ ഇപ്പോ ഓനും ഒപ്പമുണ്ടാകും’. അബ്ബാസിന്റെ അയൽക്കാരുടെ പരാതികൾക്ക‌് ചെവികൊടുത്ത‌് മടക്കം. 
ഉച്ചക്ക‌് ശേഷം മഞ്ചേശ്വരത്താണ‌് പര്യടനം. കാലാവസ്ഥ പ്രതികൂലമായിട്ടും കാത്തുനിൽക്കുന്നവരെ കാണുമ്പോൾ സ്ഥാനാർഥിയുടെ ആവേശം ഇരട്ടിക്കുന്നു. ബങ്കരമഞ്ചേശ്വരവും കനിലയും പിന്നിട്ട‌് വൈകിട്ടോടെ അംഗഡിപ്പദവിൽ പര്യടനത്തിന‌് സമാപനം. വോർക്കാടി സുള്ള്യമെയിൽ രാവിലെ ചൊവ്വാഴ‌്ചത്തെ പര്യടനം കെ കുഞ്ഞിരാമൻ എംഎൽഎ ഉദ‌്ഘാടനം ചെയ‌്തു.
മുൻ എംപി പി കരുണാകരൻ , കെ ആർ ജയാനന്ദ, വി വി രമേശൻ, സി പി ബാബു, പി സി സുബൈദ, മാധവൻ മണിയറ, ഡി ബൂബ, സി കെ ബാബുരാജ‌്, രാമകൃഷ‌്ണ കടമ്പാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. എൽഡിഎഫ‌് ജില്ലാ കൺവീനർ കെ പി സതീഷ‌് ചന്ദ്രൻ, കെ കുഞ്ഞിരാമൻ എംഎൽഎ, പി ജനാർദനൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.