മഞ്ചേശ്വരം: കള്ളവോട്ടിനു ശ്രമം നടത്തിയെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെത്തുടര്‍ന്നു യുവതിയെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീടു ജാമ്യത്തിൽ വിട്ടയച്ചു.[www.malabarflash.com]
വോർക്കാടി പഞ്ചായത്തിലെ ബാക്രബയലിലെ ബദ്രിയ മന്‍സിലില്‍ അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നബീസ(36) ആണ് അറസ്റ്റിലായത്. ഉച്ചകഴിഞ്ഞു രണ്ടോടെയാണു ബാക്രബയൽ ഗവൺമെന്റ് സ്കൂളിലെ 42-ാം നന്പർ ബൂത്തിൽ നബീസ എന്നുതന്നെ പേരുള്ള മറ്റൊരാളുടെ വോട്ട് ചെയ്യാനായാണ് ഇവര്‍ ബൂത്തിലെത്തിയതെന്നാണു പ്രിസൈഡിംഗ് ഓഫീസര്‍ പറയുന്നത്.
കസ്റ്റഡിയിലായ യുവതിക്ക് ഈ ബൂത്തില്‍ വോട്ടില്ലാത്തതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ലിപ്പുമായാണ് ഇവര്‍ ബൂത്തില്‍ എത്തിയത്. പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവതിയെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്കു മാറ്റുകയും ആള്‍മാറാട്ടം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്ത് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അതേസമയം, ആശയക്കുഴപ്പത്തെത്തുടര്ന്നു സംഭവിച്ച കാര്യത്തെ കള്ളവോട്ടായി ചിത്രീകരിച്ചു യുവതിയെ കേസില്‍ കുടുക്കുകയായിരുന്നുവെന്നു ഭര്‍ത്താവും മറ്റു ബന്ധുക്കളും പറയുന്നു. ഇതേ സ്കൂളിലുള്ള 40-ാം നമ്പര്‍ ബൂത്തില്‍ നബീസയ്ക്കു നേരത്തേ വോട്ടുണ്ടായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് 42-ാം നമ്പര്‍ ബൂത്തിന്റെ പരിധിയിലേക്കു താമസം മാറിയതാണ്. ഇത്തവണ വീട്ടില്‍ ആര്‍ക്കും ബൂത്ത് ലവല്‍ ഓഫീസര്‍ സ്ലിപ്പ് നല്‍കിയിരുന്നില്ല. അതിനാൽ, ഭര്‍ത്താവ് രാഷ്ട്രീയ പാര്‍ട്ടിക്കാരോട് അന്വേഷിച്ചു സ്ലിപ്പ് വാങ്ങിയപ്പോൾ മറ്റൊരു നബീസയുടെ സ്ലിപ്പ് മാറി ലഭിക്കുകയായിരുന്നു.

ഈ നബീസയുടെ ഭർത്താവിന്റെ പേരും അബൂബക്കർ എന്നാണ്. സ്വന്തം തിരിച്ചറിയല്‍ കാര്‍ഡുമായാണ് അറസ്റ്റിലായ നബീസ വോട്ടു ചെയ്യാനെത്തിയത്. കള്ളവോട്ട് ചെയ്യാന്‍ വരുന്നവര്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡാണോ കൊണ്ടുവരികയെന്നു ബന്ധുക്കള്‍ ചോദിക്കുന്നു. അറസ്റ്റിലായ നബീസയുടെ വോട്ട് വിവാഹത്തെത്തുടര്‍ന്നു താമസം മാറിയതിന്റെ പേരില്‍ നീക്കം ചെയ്യപ്പെട്ടതാണെന്നാണു സൂചന. ഇതറിയാതെ വോട്ടുചെയ്യാനെത്തിയ യുവതിയെയാണു സ്ലിപ്പ് മാറിപ്പോയതിന്റെ പേരില്‍ ക്രിമിനല്‍ കേസില്‍ കുടുക്കിയത്.
നബീസയെ പ്രതിരോധിച്ചു രാജ്മോഹന്‍ ഉണ്ണിത്താന് എംപിയും യുഡിഎഫ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സ്വന്തം തിരിച്ചറിയല്‍ കാര്‍ഡുമായി കുടുംബത്തോടൊപ്പം വോട്ടുചെയ്യാനെത്തിയ യുവതിയെയാണു ബിഎല്‍ഒയുടെ അനാസ്ഥ മൂലം കേസില്‍ കുടുക്കിയതെന്നും ഇതിനെ യുഡിഎഫ് ശക്തമായി പ്രതിരോധിക്കുമെന്നും ഉണ്ണിത്താന് പറഞ്ഞു.

No comments:
Post a Comment