Latest News

മഞ്ചേശ്വരത്ത്‌ വോട്ടെണ്ണൽ 12 ടേബിളിൽ

മഞ്ചേശ്വരം: വ്യാഴാഴ്‌ച നടക്കുന്ന വോട്ടെണ്ണലിന്‌ പൈവളിഗെ നഗർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കങ്ങളായി. വോട്ടണ്ണൽ കേന്ദ്രത്തിൽ 12 ടേബിളാണ് ക്രമീകരിച്ചിരിക്കുന്നത്.[www.malabarflash.com]

ഒരു ടേബിളിൽ സൂപ്പർവൈസർ, അസിസ്റ്റന്റ് സൂപ്പർവൈസർ, സൂക്ഷ്മനിരീക്ഷകൻ എന്നിവർ ഉണ്ടാകും. ഒരു ടേബിളിൽ സ്ഥാനാർഥികളുടെ ഒരു ഏജന്റ് വീതവും ഉണ്ടാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ വരണാധികാരി, ഉപവരണാധികാരി, പൊതുനിരീക്ഷക, സ്ഥാനാർത്ഥികൾ എന്നിവരും ഉണ്ടാകും.

കലക്ടർ ഡോ. ഡി സജിത്ത്‌ ബാബു പ്രവർത്തനങ്ങൾ നിയന്ത്രിക്കും. ആദ്യം അഞ്ച് മെഷീനുകളിലെ വോട്ട് എണ്ണും. ഇതൊടെപ്പം വിവിപാറ്റ് സ്ലിപ്പുകളും എണ്ണും. നറുക്കെടുപ്പിലൂടെയാണ് അഞ്ച് മെഷീൻ തെരഞ്ഞെടുക്കുക. തുടർന്ന് ഒന്നാം നമ്പർ ബൂത്ത് മുതൽ 198 നമ്പർ ബൂത്ത് വരെ ക്രമത്തിൽ എണ്ണും.

17 റൗണ്ടുകളിലായാണ് വോട്ടെണ്ണൽ. ഓരോ റൗണ്ടും പൂർത്തിയായാൽ വരണാധികാരിയുടെ അംഗീകാരത്തോടെ ഡാറ്റ എൻട്രി നടത്തും. പൊതുജനങ്ങൾക്ക് വോട്ടെണ്ണൽ നില തൽസമയം അറിയാൻ സൗകര്യമെരുക്കിയിട്ടുണ്ട്. results.eci.gov.in എന്ന വെബ്‌സൈറ്റിലൂടെ ഫലം തത്സമയം അറിയാം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.