തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 10 ന് ആരംഭിച്ച് 26 ന് അവസാനിക്കും. ബുധനാഴ്ച ചേർന്ന ക്യുഐപി യോഗത്തിലാണ് ഈ തീരുമാനം. വിഎച്ച്എസ്ഇ പരീക്ഷ 27 നു അവസാനിക്കും.[www.malabarflash.com]
എസ്എസ്എൽസി മോഡൽ പരീക്ഷ ഫെബ്രുവരി 12 മുതൽ 18 വരെയും, എസ്എസ്എൽസി ഐടി മോഡൽ പരീക്ഷ ജനുവരി 31 നുള്ളിലും നടത്താൻ യോഗം തീരുമാനിച്ചു.
ഫെബ്രുവരി 20 മുതൽ മാർച്ച് മൂന്ന് വരെ എസ്എസ്എൽസി, ഐടി പരീക്ഷകൾ നടക്കും. വിഎച്ച്എസ്സി പരീക്ഷകൾ മാർച്ച് 10 മുതൽ 27 വരെയാണ് നടക്കുക. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ ഒരുമിച്ചു നടത്തുമെങ്കിലും ചീഫ്, ഡപ്യൂട്ടി ചീഫ് നിലവിലുള്ള രീതി തുടരും.
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സ്കൂളുകളിൽ തന്നെ സൂക്ഷിക്കും. എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകളുടെ ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന അലമാരി ഡബിൾ ലോക്കിംഗ് സംവിധാനത്തിലായിരിക്കണം. സിസിടിവി കാമറകൾ സജ്ജീകരിക്കണം. പിഡി ഫണ്ട് അക്കൗണ്ടിൽ നിന്നും ഇതിനുള്ള തുക വിനിയോഗിക്കാം. കൂടാതെ പോലിസ് സംരക്ഷണവും ഉറപ്പു വരുത്തണം.
ഹയർ സെക്കൻഡറി, എസ്എസ്എൽസി പരീക്ഷയ്ക്ക് ചീഫിന് 150 രൂപയും, ഡപ്യൂട്ടി ചീഫിന് 125 രൂപയും, ഇൻവിജിലേറ്റർക്ക് 100 രൂപയെന്ന ക്രമത്തിൽ പ്രതിഫലം ഏകീകരിക്കണമെന്ന ക്യൂഐപി യോഗത്തിൽ നിർദേശം വന്നു.
നവംബർ 20 നും ഡിസംബർ 10 നും ഇടയിലായി സ്പെഷൽ പിടിഎ പൊതുയോഗം നടത്താനും യോഗം തീരുമാനിച്ചു. ഡിജിഇ ജീവൻ ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനാ നേതാക്കളായ കെ. സി. ഹരികൃഷ്ണൻ, വി. കെ. അജിത്കുമാർ ,എൻ. ശ്രീകുമാർ ,എ. കെ സൈനുദീൻ,ജയിംസ് കുര്യൻ, എം.തമീമുദീൻ,ടി.വി വിജയൻ,,അനൂപ് കുമാർ എന്നിവർ പങ്കെടുത്തു

എസ്എസ്എൽസി പരീക്ഷാ ടൈം ടേബിൾ
മാർച്ച് 10 (9.4511.30 ) ഒന്നാം ഭാഷ
മാർച്ച് 11 (9.4511.30 ) രണ്ടാം ഭാഷ
മാർച്ച് 16 ( 9.4512.30) സോഷ്യൽ സയൻസ്
മാർച്ച് 17 ( 9.4512.30) ഇംഗ്ലീഷ്
മാർച്ച് 18 (9.4511.30) ഹിന്ദി
മാർച്ച് 19 ( 9.4511.30)ജീവ ശാസ്ത്രം
മാർച്ച് 23 ( 9.4512.30)ഗണിതം
മാർച്ച് 24 ( 9.4511.30) ഊർജതന്ത്രം
മാർച്ച് 26 ( 9.4511.30) രസതന്ത്രം
No comments:
Post a Comment