അഗളി: പാലക്കാട് അട്ടപ്പാടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ ഗുരുതരമായി പരിക്കേറ്റ മണിവാസകം ആണ് ചൊവ്വാഴ്ച മരിച്ചത്. തമിഴ്നാട് സ്വദേശിയാണ് മണിവാസകമെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.[www.malabarflash.com]
അതേസമയം, ചൊവ്വാഴ്ച രാവിലെയും അട്ടപ്പാടി വനത്തിനുള്ളിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുണ്ട്. മേലെ മഞ്ജിക്കണ്ടി കാടിനകത്താണ് മാവോയിസ്റ്റുകളും തണ്ടർ ബോൾട്ട് സംഘവും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. മേഖലയിൽനിന്ന് തുടർച്ചയായി വെടിയൊച്ചകൾ കേട്ടതായി മഞ്ജിക്കണ്ടി ഊരുനിവാസികൾ പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിൽ വനത്തിനുള്ളിലേക്ക് ചിതറിയോടിയവരാണ് വെടിവയ്പ് നടത്തിയതെന്നാണ് വിവരം. മാവോയിസ്റ്റുകളുടെ പക്കൽ കൂടുതൽ ആയുധങ്ങൾ ഉള്ളതായുമാണ് തണ്ടർ ബോൾട്ട് സംഘത്തിന്റെ നിഗമനം. കഴിഞ്ഞ ദിവസത്തെ വെടിവയ്പിൽ സ്ത്രീയുൾപ്പെടെ മൂന്നു മാവോവാദികൾ കൊല്ലപ്പെട്ടിരുന്നു.

No comments:
Post a Comment